ഏകീകൃത തദ്ദേശവകുപ്പ്; താഴെത്തട്ടിലുള്ള ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിന് സാധ്യതയേറി


സ്വന്തം ലേഖകൻ

ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് രൂപീകരണത്തിന്റെ ഭാഗമായി പ്രവർത്തന മാന്വൽ രൂപരേഖ പ്രകാശനം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിക്കുന്നു ( ഫയൽചിത്രം)

തിരുവനന്തപുരം: അഞ്ചുവകുപ്പുകൾ യോജിപ്പിച്ചുള്ള ഏകീകൃത തദ്ദേശവകുപ്പിനായി സർക്കാർ അംഗീകരിച്ച തസ്തികകൾ നിലവിൽവന്നു.

241 തസ്തികകളിൽ എട്ടെണ്ണം പുതിയതായി സൃഷ്ടിച്ചതാണ്. 12 വിഭാഗങ്ങളിലായി 231 തസ്തികകൾ അപ്ഗ്രേഡ് ചെയ്തതും അഡീഷണൽ ഡയറക്ടറുടെ ഒന്നും ജോയന്റ് ഡയറക്ടറുടെ ഏഴും എന്നിവയാണ് പുതിയ തസ്തികകൾ.

കോർപ്പറേഷൻ സെക്രട്ടറിയുടെയും അഡീഷണൽ സെക്രട്ടറിയുടെയും തസ്തികകൾ ജോയന്റ് ഡയറക്ടർ എന്നാക്കി. രണ്ടിനും ഒരേ ശമ്പളസ്കെയിൽ. പുതിയ തസ്തികകൾ നിലവിൽവന്നതോടെ താഴെത്തട്ടിലുള്ള ജീവനക്കാർക്ക് സ്ഥാനക്കയറ്റത്തിനുള്ള സാധ്യത കൂടി.

ഏകീകൃത സർവീസ് വരുന്നതോടെ എല്ലാ വകുപ്പിൽനിന്നുമായി അഡീഷണൽ ഡയറക്ടർതലത്തിൽ മൂന്നുതസ്തികകൾമാത്രമേ പൊതുസർവീസിനായി ലഭിക്കൂ. ജില്ലാതലത്തിലാണ് ഏഴെണ്ണം അധികമായി സൃഷ്ടിച്ചത്. അഡീഷണൽ ഡയറക്ടർക്ക് 1,12,800-1,63,400 ആണ് സ്കെയിൽ. ജോയന്റ് ഡയറക്ടർക്ക് 1,07,800-1,60,000 രൂപയും.

Content Highlights: formation of the Unified Local Self Government Department

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented