ലണ്ടന്‍: സോഷ്യല്‍ മീഡിയ കമ്പനിയായ ഫേസ്ബുക്ക് ലണ്ടനില്‍ പുതിയ ഓഫീസ് ആരംഭിക്കുന്നു. 800 പേര്‍ക്ക് തൊഴിലവസരമൊരുക്കുന്നതായിരിക്കും ഈ ഓഫീസ്. അമേരിക്കയ്ക്കു പുറത്ത് കമ്പനിയുടെ ഏറ്റവും വലിയ എന്‍ജിനീയറിങ് ഹബ്ബായിരിക്കും ലണ്ടനിലേത്.

സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്കായുള്ള ഇന്‍ക്യുബേഷന്‍ കേന്ദ്രവും ഇതിന്റെ ഭാഗമായി നിര്‍മിക്കും. 2018-ഓടെ ഇംഗ്ലണ്ടില്‍ 2,300 പേര്‍ക്ക് ജോലിയൊരുക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ലണ്ടനിലെ പുതിയ ഓഫീസ് 2.47 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്.