സേനയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സൗജന്യപരിശീലനമൊരുക്കി മുന്‍ സൈനികന്‍


താൻ പരിശീലനം നൽകിയ 250-ലധികം യുവാക്കൾക്ക് പ്രതിരോധ, പോലീസ്, ഫയർഫോഴ്‌സ്, എക്സൈസ് സേനകളിൽ ജോലികിട്ടിയതായി അജയ്‌കുമാർ അഭിമാനത്തോടെ പറഞ്ഞു.

ഉദ്യോഗാർഥികളെ പരിശീലിപ്പിക്കുന്ന അജയ് കുമാർ

അതിരാവിലെ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിനോടനുബന്ധിച്ചുള്ള മൈതാനിയിലും കൊല്ലം ചിറയിലുമൊക്കെ ഒരുകൂട്ടം യുവാക്കളെ കാണാം... പ്രതിരോധ, പോലീസ് സേനകളില്‍ ജോലിനേടാന്‍ പരിശീലനം നേടുകയാണവര്‍. ഇവരെയൊക്കെ സൗജന്യമായി പരിശീലിപ്പിക്കുന്നത് ഒരു മുന്‍സൈനികനാണ് -കൊയിലാണ്ടി ട്രാഫിക് പോലീസ് സ്റ്റേഷനില്‍ പോലീസുകാരനായി ജോലിചെയ്യുന്ന കൊല്ലം മീത്തല്‍ വീട്ടില്‍ എം. അജയ് കുമാര്‍.

നിസ്വാര്‍ഥസേവനത്തിലൂടെ നാടിനാകെ അഭിമാനമാകുകയാണ് അജയ് കുമാര്‍. സൈനിക, പോലീസ്, ഫയര്‍ഫോഴ്സ് സേനകളില്‍ ജോലിനേടാനാണ് യുവാക്കള്‍ക്ക് ചിട്ടയാര്‍ന്ന പരിശീലനം നല്‍കുന്നത്.

താന്‍ പരിശീലനം നല്‍കിയ 250-ലധികം യുവാക്കള്‍ക്ക് പ്രതിരോധ, പോലീസ്, ഫയര്‍ഫോഴ്സ്, എക്‌സൈസ് സേനകളില്‍ ജോലികിട്ടിയതായി അജയ്കുമാര്‍ അഭിമാനത്തോടെ പറഞ്ഞു. ഒരുപ്രതിഫലവും വാങ്ങാതെ തികച്ചും സൗജന്യമായാണ് പരിശീലനം.

16 വര്‍ഷത്തെ കരസേനാജീവിതത്തിനുശേഷം 2007 ഫെബ്രുവരിയിലാണ് അജയ് കുമാര്‍ വിരമിച്ചത്. ആവര്‍ഷംതന്നെ കായികപരിശീലനവും തുടങ്ങിയിരുന്നു. പിന്നീട് 2010-ല്‍ പി.എസ്.സി. പരീക്ഷയെഴുതി കേരളപോലീസില്‍ ജോലി ലഭിച്ചു. ജോലിയുടെ ഇടവേളകളിലാണ് യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നത്. ചിട്ടയാര്‍ന്നതും കഠിനവുമായ പരിശീലനമാണ് നല്‍കുക.

ആദ്യമൊക്കെ കൊല്ലത്തിന്റെ സമീപപ്രദേശത്തുള്ളവരായിരുന്നു പരിശീലനത്തിനെത്തിയിരുന്നത്. ഇപ്പോള്‍ മറ്റുപ്രദേശത്തുള്ളവരും വരുന്നുണ്ട്.

നിലവില്‍ 80 പേര്‍ സ്ഥിരമായി പരിശീലനത്തിനെത്തുന്നുണ്ട്. ഇതില്‍ യുവതികളുമുണ്ട്. അജയ് കുമാര്‍ പരിശീലനം നല്‍കിയ 25 പെണ്‍കുട്ടികള്‍ വനിതാപോലീസിലും എക്‌സൈസിലും ജോലിയില്‍ക്കയറി. പോലീസ്, ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ കമാന്‍ഡോ, ആര്‍മി, ഫയര്‍ഫോഴ്സ് എന്നിവയിലേക്കുള്ള സെലക്ഷനുവേണ്ടിയാണ് ഇപ്പോള്‍ പരിശീലനം നല്‍കുന്നതെന്ന് അജയ് കുമാര്‍ പറഞ്ഞു.

ദിവസവും രണ്ടുമണിക്കൂറാണ് പരിശീലനം. രാവിലെ ആറിന് ആരംഭിക്കും. ദീര്‍ഘദൂര ഓട്ടം, പുള്‍ അപ്പ്, റോപ്പ് ക്ലൈമ്പിങ്, ബെന്‍ഡിങ്, സ്ട്രെച്ചിങ് തുടങ്ങിയ ശാരീരിക വ്യായാമങ്ങളിലാണ് ഏറെ ശ്രദ്ധകേന്ദ്രീകരിക്കുക. മകന്‍ ശ്രീബാലും വിമുക്തഭടനായ കൊല്ലം മൂത്തേടത്ത് ഹരിദാസനും ഇടവേളകളില്‍ പരിശീലനത്തിന് സഹായിക്കാനെത്തും.


Content Highlights: ex-serviceman providing free training for army aspirants

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented