എന്‍.ടി.പി.സിയില്‍ 280 എന്‍ജിനീയറിങ് എക്സിക്യുട്ടീവ് ഒഴിവുകള്‍


2021 ഗേറ്റ് സ്‌കോര്‍ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ജൂണ്‍ 10 വരെ അപേക്ഷിക്കാം

പ്രതീകാത്മക ചിത്രം | Photo: gettyimages.in

ന്‍.ടി.പി.സിയില്‍ 280 എന്‍ജിനീയറിങ് എക്സിക്യുട്ടീവ് ട്രെയിനി ഒഴിവ്. 2021-ലെ ഗേറ്റ് സ്‌കോര്‍ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ്, ഇന്‍സ്ട്രുമെന്റേഷന്‍ വിഭാഗക്കാര്‍ക്കാണ് അവസരം. നിയമനം വിവിധ പ്ലാന്റിലോ പ്രോജക്ടിലോ ആയിരിക്കും. അപേക്ഷിക്കാനാകുന്ന ബന്ധപ്പെട്ട വിഷയങ്ങള്‍ ചുവടെ.

ഇലക്ട്രിക്കല്‍: ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍/ പവര്‍ സിസ്റ്റംസ് ആന്‍ഡ് ഹൈ വോള്‍ട്ടേജ്/ പവര്‍ ഇലക്ട്രോണിക്സ്/ പവര്‍ എന്‍ജിനീയറിങ്.

മെക്കാനിക്കല്‍: മെക്കാനിക്കല്‍/ പ്രൊഡക്ഷന്‍/ ഇന്‍ഡസ്ട്രിയല്‍/ പ്രൊഡക്ഷന്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍/ തെര്‍മല്‍/ മെക്കാനിക്കല്‍ ആന്‍ഡ് ഓട്ടോമേഷന്‍/ പവര്‍ എന്‍ജിനീയറിങ്.

ഇലക്ട്രോണിക്: ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്സ് ആന്‍ഡ് പവര്‍/ പവര്‍ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്.

ഇന്‍സ്ട്രുമെന്റേഷന്‍: ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍/ ഇലക്ട്രോണിക്സ്, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ 65 ശതമാനം മാര്‍ക്കോടെ (എസ്.സി./ എസ്.ടി./ ഭിന്നശേഷി വിഭാഗത്തിന് 55 ശതമാനം) എന്‍ജിനീയറിങ്/ ടെക്നോളജി ബിരുദം. അല്ലെങ്കില്‍ എ.എം.ഐ.ഇ. അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.ntpc.co.in എന്ന വെബ്സൈറ്റ് കാണുക. അവസാന തീയതി: ജൂണ്‍ 10.