ഡിജിറ്റല്‍ യുഗത്തില്‍ തൊഴില്‍ക്ഷമത മെച്ചപ്പെടുന്നുവോ?


ഡാറ്റ ഡെസ്‌ക്

Representational Image| Photo: canva

'വിദ്യാഭ്യാസം തൊഴില്‍ സാധ്യതകളെ ഉറപ്പാക്കണം' എന്ന വിഷയത്തില്‍ പതിമൂന്നാമത് ആഗോള നൈപുണ്യ ഉച്ചകോടി 2022 (Global Skills Summit 2022) സെപ്റ്റംബര്‍ 27, 28 തിയ്യതികളില്‍ ഡല്‍ഹിയില്‍ നടക്കുകയാണ്. 34 വര്‍ഷത്തിനിപ്പുറം പുതിയ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കാനൊരുങ്ങുന്നതിലൂടെ നിലവിലെ പഠന ആവാസ വ്യവസ്ഥയെ പൊളിച്ചുപണിയുന്നതിന്റെ പശ്ചാത്തലം കൂടി ഉച്ചകോടിക്കുണ്ട്.

കേന്ദ്ര വിദ്യാഭ്യാസ, നൈപുണ്യ വികസന, സംരംഭകത്വ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആണ് ഉച്ചകോടി ഉദ്ഘാടനം ചെയ്തത്. നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയം സെക്രട്ടറി അതുല്‍ കുമാര്‍ തിവാരി, നൈപുണ്യ വികസനം, തൊഴില്‍, തൊഴില്‍ ഉപദേഷ്ടാവ് കുന്ദന്‍ കുമാര്‍ - നീതി ആയോഗ്, നിര്‍മ്മല്‍ജീത് സിംഗ് കല്‍സി, എന്‍സിവിഇടി ചെയര്‍മാന്‍ വേദ് മണി തിവാരി എന്നിവരാണ് മറ്റ് പ്രമുഖ പ്രഭാഷകര്‍.2022-ലെ ഇന്ത്യ സ്‌കില്‍സ് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ യുവാക്കളുടെ തൊഴില്‍ക്ഷമത മെച്ചപ്പെട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. AICTE, AIU, Taggd , CII, Sunstone Eduversity , UNDP എന്നിവയുടെ പങ്കാളിത്തത്തോടെ Wheebox ആണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ക്ഷമതയുള്ള പ്രതിഭകള്‍ ഉള്ളത്. 46.2% യുവാക്കളെ ഉയര്‍ന്ന തൊഴില്‍ക്ഷമതയുള്ള വിഭവങ്ങളായി കണക്കാക്കുന്നതായി പഠനം പറയുന്നു

പരീക്ഷകള്‍ എഴുതുന്നവരില്‍ 78% പേരും 60% ന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന തൊഴില്‍ക്ഷമതയുള്ള നഗരമാണ് പൂനെ എന്നും പഠനം കണ്ടെത്തി. ഇതിന് പിന്നാലെയാണ് ലഖ്നൗവും തിരുവനന്തപുരവും.


നാഷണല്‍ എംപ്ലോയബിലിറ്റി ടെസ്റ്റിന് ഹാജരായ ഇന്ത്യയിലുടനീളമുള്ള മൂന്നു ലക്ഷം ഉദ്യോഗാര്‍ത്ഥികളുടെയും ഇന്ത്യ ഹയറിംഗ് ഇന്റന്റ് സര്‍വേയില്‍ പങ്കെടുത്ത 15+ വ്യവസായങ്ങളിലെ 150 കോര്‍പ്പറേറ്റുകളുടെയും വിലയിരുത്തലിന്റെ സംയോജനമാണ് ഈ റിപ്പോര്‍ട്ട്.

തൊഴില്‍ മേഖലയിലുടനീളം ആവശ്യമായി വരുന്ന കഴിവുകളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാവുന്നത് തൊഴിലവസര പ്രവണതകള്‍ക്കും വ്യവസായ പ്രവചനങ്ങള്‍ക്കും ഏറെ ഗുണകരമാണ്. ആധുനികവല്‍ക്കരണത്തിനുള്ള ഊര്‍ജ്ജസ്വലമായ, മത്സരാധിഷ്ഠിത, ഭാവി വേദി എന്ന നിലയില്‍ ഇന്ത്യയുടെ സ്ഥാനം നിലനിര്‍ത്തുന്നതിന് ആവശ്യമായ വിവിധ വിദ്യാഭ്യാസ, നൈപുണ്യ സംരംഭങ്ങള്‍ റിപ്പോര്‍ട്ട് പ്രവചിച്ചിട്ടുണ്ട്.

നമ്മുടെ ജീവിതത്തില്‍ സാങ്കേതികവിദ്യയുടെ പ്രാധാന്യം ഏറി വരികയാണ്. ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ ഗുണഭോക്താവായി മാറിക്കൊണ്ടിരിക്കുന്ന ആധുനിക വ്യവസായങ്ങളെ സംബന്ധിച്ച് ഇത് ഏറെ പ്രസക്തവുമാണ്. ഡിജിറ്റല്‍ സാങ്കേതികവിദ്യ വിവരങ്ങളുടെ ലഭ്യത, ഉല്‍പ്പാദനക്ഷമത, കാര്യക്ഷമത എന്നിവ വര്‍ധിപ്പിക്കുന്നതിനുള്ള പുതിയ വഴികള്‍ കണ്ടെത്തുകയും ചെയ്യുന്നു. ഇക്കാരണത്താല്‍ മാത്രം, ആധുനിക കാലത്തെ പ്രൊഫഷണലുകള്‍ക്ക് സാങ്കേതിക വൈദഗ്ധ്യവും വിദൂര സഹകരണ സമ്പ്രദായങ്ങളും പരിചയമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഉദാഹരണത്തിന്, 2022-ഓടെ ആഗോള ജിഡിപിയുടെ 65% ഡിജിറ്റൈസ് ചെയ്യപ്പെടുമെന്ന് പ്രവചിക്കപ്പെട്ടതായി IMF-ന്റെ ഒരു റിപ്പോര്‍ട്ട് പ്രവചിക്കുന്നു. കൂടാതെ, ലോക ജനസംഖ്യയുടെ 48.16% ഒരു സ്മാര്‍ട്ട്ഫോണ്‍ എങ്കിലും ഉപയോഗിക്കുന്നുണ്ട്. ഇന്റര്‍നെറ്റിലേക്കും സ്മാര്‍ട്ട് സാങ്കേതികവിദ്യയിലേക്കുമുള്ള കടന്നുകയറ്റം വിദ്യാര്‍ത്ഥികള്‍ക്കും ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്കും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ തുറക്കുന്നു.

ഇന്റര്‍നെറ്റിന്റെ വ്യാപകമായ ഉപയോഗം പാര്‍ട്ട് ടൈം ജോലി, ക്രിയാത്മകമായ ഉള്ളടക്കം പങ്കിടല്‍, നൈപുണ്യ അവസരങ്ങള്‍, മെച്ചപ്പെട്ട സഹകരണം, പൊതുജനാവബോധം വര്‍ധിപ്പിക്കല്‍ എന്നിവ സാധ്യമാക്കി. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഹൈബ്രിഡ് തൊഴില്‍ സംസ്‌കാരത്തിന്റെ ഉയര്‍ച്ചയുമായി ചേര്‍ന്ന്, ഡിജിറ്റല്‍ യുഗം വരും വര്‍ഷങ്ങളില്‍ ഇന്ത്യയെ ഒരു വലിയ കുതിച്ചുചാട്ടത്തിന് സജ്ജമാക്കുകയാണ്. ഇന്ത്യയില്‍ 400 ദശലക്ഷത്തിലധികം പ്രൊഫഷണലുകള്‍ക്കാണ് ഇത് ഗുണം ചെയ്യുക


സാങ്കേതിക വിദ്യയിലൂടെ വ്യവസായങ്ങളെ നവീകരിക്കുന്നതിന്റെ പ്രധാന ലക്ഷ്യം, ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കുക, ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുക എന്നതാണ്. ഡിജിറ്റല്‍ യുഗത്തില്‍ മികവ് പുലര്‍ത്താന്‍ ആവശ്യമായ മനുഷ്യ കേന്ദ്രീകൃത കഴിവുകള്‍ ഒരു സ്ഥാപനത്തില്‍ നിന്ന് മറ്റൊന്നിലേക്കും ഒരു ജോലിയില്‍ നിന്ന് മറ്റൊന്നിലേക്കും വ്യത്യാസപ്പെടുന്നു. എന്നിരുന്നാലും, ഡിജിറ്റല്‍ യുഗത്തില്‍ നൈപുണ്യത്തിന് ഉത്തേജകമായി പ്രവര്‍ത്തിക്കുന്ന ചില വിഷയങ്ങളുണ്ട്. തൊഴില്‍ റോളുകള്‍ വ്യാഖ്യാനിക്കുന്ന രീതി, പ്രൊഫഷണലുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു, ബിസിനസുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നിവ സാങ്കേതികവിദ്യ പുനര്‍നിര്‍മ്മിക്കുന്നു.

സമീപ വര്‍ഷങ്ങളില്‍, ഓട്ടോമേഷന്‍ നശിപ്പിച്ചതിനേക്കാള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. 1990-നും 2013-നും ഇടയില്‍ സൃഷ്ടിക്കപ്പെട്ട 800,000-ത്തോളം പുതിയ ജോലികളില്‍, ഏകദേശം രണ്ടു ലക്ഷം ഓട്ടോമേഷന്‍ മാത്രമായി കണക്കാക്കാം. വരും വര്‍ഷങ്ങളിലും, ഓട്ടോമേഷന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചേക്കാം.

മൊത്തം തൊഴില്‍സംഖ്യ താരതമ്യേന കുറവാണെങ്കിലും കഴിവുകള്‍ ആവശ്യമുള്ളിടത്ത് ചില പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. വിദ്യാഭ്യാസം, പരിശീലനം, ആരോഗ്യം, ആശയവിനിമയം എന്നീ മേഖലകളില്‍ മികച്ച അറിവുള്ള ജീവനക്കാര്‍ക്ക് ഭാവിയില്‍ നല്ല തൊഴില്‍ സാധ്യതകള്‍ ഉണ്ടാകും. ഭാവിയില്‍ പുതുതായി സൃഷ്ടിക്കപ്പെടുന്ന മിക്ക ജോലികള്‍ക്കും ഈ അറിവ് നിര്‍ണായകമായിരിക്കും.

''മില്ലേനിയലുകള്‍ സാങ്കേതികവിദ്യയോട് സ്വീകരിക്കുന്ന പുതുസമീപനം ഭാവിയില്‍ തൊഴില്‍ നൈപുണ്യം വളര്‍ത്താന്‍ സഹായകമാകും. ജനസംഖ്യാശാസ്ത്രം, തൊഴില്‍ സേനയിലെ ലിംഗ പ്രാതിനിധ്യം, നിയമനം, യുവാക്കളുടെ തൊഴിലവസരം തുടങ്ങിയ വിവിധ ഘടകങ്ങളെ കുറിച്ചുള്ള , ഇന്ത്യാ സ്‌കില്‍സ് റിപ്പോര്‍ട്ട്, കോവിഡിന് ശേഷമുള്ള രാജ്യത്തെ ആദ്യകാല കരിയര്‍ പ്രൊഫഷണലുകള്‍ക്കുള്ള കഴിവിനെക്കുറിച്ചും വിതരണത്തെക്കുറിച്ചും വീക്ഷണം നല്‍കുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, കോര്‍പ്പറേഷനുകള്‍, പരിശീലന സ്ഥാപനങ്ങള്‍, നയരൂപകര്‍ത്താക്കള്‍, അക്കാദമിക് തുടങ്ങി ഇന്ത്യയിലെ നൈപുണ്യ ആവാസവ്യവസ്ഥയിലെ വിവിധ പങ്കാളികള്‍ക്ക് ഈ റിപ്പോര്‍ട്ട് ഏറെ പ്രയോജനം ചെയ്യുമെന്ന് നിസ്സംശയം പറയാം,''നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയം സെക്രട്ടറി രാജേഷ് അഗര്‍വാള്‍, അഭിപ്രായപ്പെട്ടു.

ഇപ്പോള്‍ മുതല്‍ 2030 വരെയുള്ള കാലഘട്ടത്തില്‍ സൃഷ്ടിക്കപ്പെട്ട മിക്ക പുതിയ ജോലികള്‍ക്കും സര്‍ഗ്ഗാത്മകതയും സോഷ്യല്‍ ഇന്റലിജന്‍സും അത്യന്താപേക്ഷിതമായ വൈദഗ്ധ്യം ആയിരിക്കാന്‍ സാധ്യതയുണ്ട്. ''ആവശ്യമുള്ള പല നൈപുണ്യങ്ങളും ശരിയായ തരത്തിലുള്ള സമര്‍പ്പണത്തോടും മാര്‍ഗനിര്‍ദേശത്തോടും കൂടി പഠിക്കാനാകുമെന്നതാണ് നല്ല വാര്‍ത്ത. ഇ-ലേണിംഗ് സംരംഭങ്ങളിലൂടെയും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലൂടെയും ഇന്ത്യയിലെ ബഹുഭൂരിപക്ഷം യുവാക്കള്‍ക്കും ഭാവിയിലേക്കുള്ള ആധുനികവല്‍ക്കരണത്തില്‍നിന്നും നൈപുണ്യത്തില്‍നിന്നും പ്രയോജനം നേടാനാകും. ഡിജിറ്റല്‍വല്‍ക്കരണത്തിന്റെയും നവീകരണത്തിന്റെയും പ്രവണത ക്ലൗഡ് കംപ്യൂട്ടിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ സെക്യൂരിറ്റി, യുഐ/യുഎക്‌സ് ഡിസൈന്‍, ഗ്രാഫിക് ഡിസൈന്‍, ആനിമേഷന്‍, ഡാറ്റാ സയന്‍സ്, ബിസിനസ് ഇന്റലിജന്‍സ് തുടങ്ങിയ സാങ്കേതിക വൈദഗ്ധ്യങ്ങള്‍ക്ക് വലിയ ഡിമാന്‍ഡാണ് സൃഷ്ടിച്ചിരിക്കുന്നത്'', വീബോക്സ് സ്ഥാപകനും സിഇഒയുമായ നിര്‍മല്‍ സിംഗ് വിശദീകരിച്ചു.

64.2% ഉദ്യോഗാര്‍ത്ഥികളും, ഉയര്‍ന്ന തൊഴില്‍ സാധ്യതയുള്ളവരുമായി ഏറ്റവും കൂടുതല്‍ യുവാക്കള്‍ക്ക് തൊഴില്‍ സാധ്യതയുള്ള സംസ്ഥാനങ്ങളുടെ കാര്യത്തില്‍ കേരളം മൂന്നാം സ്ഥാനത്താണ്. അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം(ASAP) പോലുള്ള സംരംഭങ്ങളില്‍ നിന്നുള്ള വന്‍തോതിലുള്ള നൈപുണ്യ പരിഷ്‌കരണം കാരണം, യുവാക്കള്‍ക്കിടയിലെ മൊത്തത്തിലുള്ള തൊഴിലവസരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഉയര്‍ന്നു. 2012 മുതല്‍ 251,242 വിദ്യാര്‍ത്ഥികള്‍ക്ക് നൈപുണ്യ വര്‍ദ്ധന നല്‍കുന്നതിന് 'അസാപ്പി'ന് കഴിഞ്ഞു. സ്ത്രീ-പുരുഷ തൊഴില്‍ അനുപാതം ഗണ്യമായി മെച്ചപ്പെട്ടത് കണക്കിലെടുക്കുമ്പോള്‍ സംസ്ഥാനത്തിന് ഇത് വലിയ നേട്ടമാണ്.

ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യത്തിന്റെ കാര്യത്തില്‍ മികച്ച 10 സംസ്ഥാനങ്ങളില്‍ ഇടം നേടിയ കേരളം കമ്പ്യൂട്ടര്‍ വൈദഗ്ധ്യം, സംഖ്യാപരമായ ന്യായവാദം, വിമര്‍ശനാത്മക ചിന്ത എന്നിവയില്‍ ആദ്യ പത്തില്‍ ഇല്ല. യഥാക്രമം 18-21, 22-26, 26-30 വയസ്സിനിടയിലെ പ്രതിഭകള്‍ക്കുള്ള മികച്ച 10 നഗരങ്ങളില്‍ കേരളത്തില്‍ നിന്നുള്ള നിരവധി നഗരങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്. ഈ കണക്കനുസരിച്ച് കേരളത്തിലെ നൈപുണ്യ ആവാസവ്യവസ്ഥയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും ശരിയായ പാതയിലാണ്. പുരുഷ തൊഴില്‍ സാധ്യതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം മൂന്നാം സ്ഥാനത്തും സ്ത്രീകളുടെ തൊഴില്‍ സാധ്യതകളുടെ ലഭ്യതയുടെ കാര്യത്തില്‍ നാലാം സ്ഥാനത്തുമാണ്. കേരളത്തിലെവിടെ ജോലി അന്വേഷിക്കുന്നവരായാലും കുറഞ്ഞത് 2- 2.26 ലക്ഷം ശമ്പളമായി ലഭിക്കും. ബി.എ , ബിസിഎ, ബിഎസ്സി ഡൊമെയ്‌നുകളില്‍ 60% മാര്‍ക്ക് നേടിയ സംസ്ഥാനങ്ങളുടെ ആദ്യ 10 പട്ടികയില്‍ കേരളത്തിലെ ഭൂരിഭാഗം യുവാക്കളും ഇടംപിടിച്ചു .

''മാറിവരുന്ന സമ്പദ്‌വ്യവസ്ഥയില്‍ ഉല്‍പ്പാദനക്ഷമതയുള്ളവരാകാന്‍ യുവാക്കളെ അവര്‍ക്ക് താല്‍പ്പര്യമുള്ള മേഖലകളില്‍ സജ്ജരാക്കുക എന്നതാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം. അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം കേരളം (അസാപ്പ്) വ്യവസായവുമായി ബന്ധപ്പെട്ട നൈപുണ്യ പരിപാടികള്‍ കൊണ്ടുവരുന്നു, അത് അവരുടെ കഴിവുകളെ സമ്പന്നമാക്കുകയും മാന്യമായ തൊഴില്‍ കണ്ടെത്താന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു. ഇന്ത്യ സ്‌കില്‍ റിപ്പോര്‍ട്ട് വ്യവസായത്തിന്റെ പ്രതീക്ഷകള്‍ക്കും വിദ്യാര്‍ത്ഥികളിലെ നൈപുണ്യ വിടവുകള്‍ക്കും ഒരു കണ്ണാടിയാണ്. വിദ്യാഭ്യാസ മേഖലയിലെ നയപരമായ തീരുമാനങ്ങള്‍ സുഗമമാക്കാന്‍ റിപ്പോര്‍ട്ടിനു കഴിയും. സംസ്ഥാനത്തെ വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥയാക്കി മാറ്റാനുള്ള സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് 2022-ലെ ഇന്ത്യ സ്‌കില്‍ റിപ്പോര്‍ട്ടില്‍ അസാപ് കേരളയുടെ പങ്കാളിത്തം. യുവാക്കള്‍ക്ക് ഏറ്റവും ഉയര്‍ന്ന തൊഴില്‍ സാധ്യതയുള്ള(64.2%)സംസ്ഥാനങ്ങളില്‍ മൂന്നാമതാണ് കേരളം. സ്ത്രീകള്‍ക്ക് തൊഴില്‍സാധ്യതയുള്ള സ്രോതസ്സുകളുടെ ആദ്യ പത്തിലും സംസ്ഥാനം ഇടംനേടുന്നു.'', ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു.

സ്‌കൂളിലെയും ഉന്നത വിദ്യാഭ്യാസ സമ്പ്രദായങ്ങളിലെയും 50% പഠിതാക്കളെയെങ്കിലും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലേക്ക് അടുപ്പിക്കുക എന്നതാണ് ദേശിയ വിദ്യാഭ്യാസ നയം 2020-ന്റെ പ്രധാനലക്ഷ്യം. ഇത് യാഥാര്‍ത്ഥ്യമാക്കുക എന്നതിന്റെ ഉത്തരവാദിത്തം ഇന്ത്യാ ഗവണ്‍മെന്റിന്റെ സംരംഭങ്ങളില്‍ മാത്രമല്ല, വ്യവസായം, അക്കാദമിക്, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ഫൗണ്ടേഷനുകള്‍, എന്‍ജിഒകള്‍ എന്നിവയുടെ സഹകരിച്ചുള്ള ശ്രമങ്ങളിലും ഉണ്ട്. കൂട്ടായ പരിശ്രമം, ഇന്ത്യയെ സമ്പന്നമാക്കുന്നതിന് നമ്മുടെ രാജ്യത്തെ യുവാക്കളെ സജ്ജമാക്കും.

Content Highlights: Employability In The Digital Age, skills acquisition, data, higher education, ASAP, new gen jobs


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented