കോവിഡ്-19: പാര്‍ട്ടൈം ജോലിയും പോയി പല ഇന്ത്യക്കാരും ബുദ്ധിമുട്ടില്‍


കെ.പി. ഷൗക്കത്തലി

ഓണ്‍ലൈന്‍ ഭക്ഷണവിതരണ ആപ്പുകളില്‍ ജോലിചെയ്താണ് പലരും ചെലവിനുള്ള വകയെങ്കിലും കണ്ടെത്തുന്നത്. രോഗവ്യാപനമുണ്ടായി ഇനി കൂടുതല്‍ കര്‍ശനമായാല്‍ എല്ലാം നിലയ്‍ക്കും. പിന്നെ നാട്ടിലേക്കു മടങ്ങുകയല്ലാതെ നിര്‍വാഹമുണ്ടാവില്ല

-

കോഴിക്കോട്: ഓസ്ട്രേലിയ പൂർണമായി ലോക്ഡൗണിലായതോടെ പാർട്ടൈം ജോലിചെയ്ത് വരുമാനം കണ്ടെത്തിയിരുന്ന ഇന്ത്യൻ വിദ്യാർഥികളെല്ലാം ബുദ്ധിമുട്ടിലായിരിക്കുകയാണെന്ന് മെൽബണിലുള്ള കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ആൽബർട്ട് ജോയ്.

ഓൺലൈൻ ഭക്ഷണവിതരണ ആപ്പുകളിൽ ജോലിചെയ്താണ് പലരും ചെലവിനുള്ള വകയെങ്കിലും കണ്ടെത്തുന്നത്. രോഗവ്യാപനമുണ്ടായി ഇനി കൂടുതൽ കർശനമായാൽ എല്ലാം നിലയ്‍ക്കും. പിന്നെ നാട്ടിലേക്കു മടങ്ങുകയല്ലാതെ നിർവാഹമുണ്ടാവില്ല. എന്റെ കൈയിൽ ജോലിചെയ്ത കാലത്തെ ചെറിയ നിക്ഷേപമുണ്ട്. അതുകൊണ്ട് കാര്യങ്ങൾ നടക്കുന്നു. ഇനി അതു തീർന്നാൽ വീട്ടിൽനിന്ന് പണമയച്ചു തരേണ്ടിവരും -ആൽബർട്ട് പറഞ്ഞു.

Duetocovid19outbreakmostoftheIndianstudentslostparttimejobs
ആല്‍ബര്‍ട്ട് ജോയ്

ലോക്ഡൗൺ ആണെങ്കിലും സൂപ്പർമാർക്കറ്റിലും റെസ്റ്റോറന്റിലുമൊക്കെ ജോലിക്കു പോകുന്നവർക്ക് പോകാം. പക്ഷേ, ഇന്ത്യക്കാരായ കുട്ടികൾ അധികവും വെയർഹൗസിലും റിസപ്ഷനിസ്റ്റായുമൊക്കെയാണ് ജോലിക്ക് നിൽക്കുന്നത്. അവയെല്ലാം അടച്ചിട്ടിരിക്കുകയാണ്. അതു മാത്രമല്ല, റെസ്റ്റോറന്റിൽ ടേക്എവേ മാത്രമായതിനാൽ ജീവനക്കാരെ കുറച്ചിരിക്കുകയാണ്. ജോലിയുടെ കാര്യത്തിൽ ഇവിടെ ഓസ്ട്രേലിയക്കാർക്ക് മാത്രമാണ് മുൻഗണന. എന്റെ എട്ടു സുഹൃത്തുക്കൾക്കാണ് ജോലിപോയത്.

കോളേജിന്റെ ഭാഗത്തുനിന്ന് സാമ്പത്തികസഹായത്തിനായി അഭ്യർഥിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി 500 ഡോളറിന്റെ സാമ്പത്തികസഹായം ചെയ്‌യുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അതും എല്ലാവർക്കും കിട്ടില്ല. നമ്മുടെ നാട്ടിലെ പി.എഫ്. മാതൃകയിൽ ഇവിടെ സൂപ്പർ ആന്വേഷൻ അക്കൗണ്ട് ഉണ്ട്. അത് ഓസ്ട്രേലിയ വിട്ടുപോവുമ്പോഴെ കിട്ടൂ.

ഇപ്പോൾ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിലും അതിന്റെ വ്യവസ്ഥകളൊന്നുമായിട്ടില്ല. വായ്പയൊന്നുമെടുക്കാതെ ഇവിടെ ജോലിചെയ്ത് ഫീസ് കണ്ടെത്താമെന്ന പ്രതീക്ഷയിൽ വന്നവരാണ് കൂടുതൽ ബുദ്ധിമുട്ടുക. ലോക്ഡൗൺ ആയതിനാൽ രോഗവ്യാപനം കുറഞ്ഞിട്ടുണ്ട് -ഓസ്ട്രേലിയയിലെ മെൽബണിലുള്ള സ്വിൻബൺ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജീസിൽ കൺസ്ട്രക്ഷൻസ് ആൻഡ് ഇൻഫ്രാ സ്ട്രക്ചർ മാനേജ്മെന്റിൽ മാസ്റ്റർ ബിരുദ വിദ്യാർഥിയായ ആൽബർട്ട് ജോയ് പറഞ്ഞു.

Content Highlights: Due to covid-19 outbreak most of the Indian students lost part time jobs


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented