അധ്യാപകർക്ക് ഗൈഡൻസ് ആൻഡ് കൗൺസലിങ്ങിൽ ഡിപ്ലോമ


Representational Image (Photo: Canva)

ന്യൂഡൽഹി: അധ്യാപകർക്ക് കൗൺസലിങ് നടത്താനുള്ള പരിശീലനം നൽകാൻ എൻ.സി.ഇ.ആർ.ടി.യുടെ ഒരുവർഷത്തെ ഡിപ്ലോമ കോഴ്‌സ്‌.വിദ്യാർഥികളുടെ അക്കാദമിക, സാമൂഹിക-വൈകാരിക, ധാർമിക പ്രശ്നങ്ങൾ ക്രിയാത്മകമായി കൈകാര്യംചെയ്യാൻ അധ്യാപകരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.

സ്കൂൾഅധ്യാപകർ, സ്കൂൾമേധാവികൾ,അഡ്മിനിസ്‌ട്രേറ്റർമാർ, പരിശീലനം ലഭിച്ചിട്ടില്ലാത്ത കൗൺസിലർമാർ തുടങ്ങിയവർക്കാണ് അവസരം. മൂന്നുഘട്ടമായാണ് കോഴ്‌സ്. വിദൂര വിദ്യാഭ്യാസം (2023 ജനുവരിമുതൽ ജൂൺവരെ), തിരഞ്ഞെടുത്ത പരിശീലനകേന്ദ്രങ്ങളിൽ മുഖാമുഖം ക്ലാസ് (ജൂലായ്‌മുതൽ സെപ്റ്റംബർവരെ), ഇന്റേൺഷിപ്പ് (ഒക്ടോബർമുതൽ ഡിസംബർവരെ) എന്നിങ്ങനെയാണ് കോഴ്സ് ഘടന. ന്യൂഡൽഹിയിലെ എൻ.സി.ഇ.ആർ.ടി. കേന്ദ്രം, അജ്മേർ, ഭോപാൽ, ഭുവനേശ്വർ, മൈസൂരു, ഷില്ലോങ് എന്നിവിടങ്ങളിലെ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷൻ എന്നിവിടങ്ങളിലാണ് കോഴ്സ് നടത്തുക.വിവരങ്ങൾക്ക്: www.ncert.nic.in അവസാന തീയതി: നവംബർ 12Content Highlights: diploma in guidance and counseling


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented