കൊല്ലം മൂന്നാവാറായി, മഴയ്ക്ക് മുമ്പെങ്കിലും ലിസ്റ്റിടുമോ പി.എസ്.സീീീ...|10th prelims| PSC| LDC|LGS


സ്വന്തം ലേഖിക

നടത്തിയ പരീക്ഷകള്‍ക്ക് ഒരു തീരുമാനം ഉണ്ടാക്കിയിട്ട് പോരേ പുതിയ പരീക്ഷകളെന്നും മഴയ്ക്ക് മുമ്പെങ്കിലും ലിസ്റ്റ് വരുമോ എന്നും തുടങ്ങി കമന്റുകളുടെ പെരുമഴയാണ് പി.എസ്.സിയുടെ ഫെയ്‌സ്ബുക്ക് പേജ് നിറയെ.

പ്രതീകാത്മക ചിത്രം

കോഴിക്കോട്: പിഎസ്‌സിയുടെ മെല്ലെപ്പോക്ക് കാരണം വെട്ടിലായി മൂന്ന് ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍. പരീക്ഷാ വിജ്ഞാപനം വന്ന് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും എല്‍.ഡി ക്ലര്‍ക്ക് തസ്തികയിലെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല. മാര്‍ച്ചില്‍ വരുമെന്ന് പറഞ്ഞ സാധ്യതാ പട്ടിക ഈ മാസവും വരുമെന്ന് ഉറപ്പുമില്ല.

നടത്തിയ പരീക്ഷകള്‍ക്ക് ഒരു തീരുമാനം ഉണ്ടാക്കിയിട്ട് പോരേ പുതിയ പരീക്ഷകളെന്നും മഴയ്ക്ക് മുമ്പെങ്കിലും ലിസ്റ്റ് വരുമോ എന്നും തുടങ്ങി കമന്റുകളുടെ പെരുമഴയാണ് പി.എസ്.സിയുടെ ഫെയ്‌സ്ബുക്ക് പേജ് നിറയെ.

കൈ മലര്‍ത്തി പി.എസ്.സി

മത്സരാര്‍ത്ഥികളുടെ ബാഹുല്യവും പരീക്ഷാ നിലവാരം വര്‍ധിപ്പിക്കുന്നതിന്റെയും ഭാഗമായി സമാനയോഗ്യതയുള്ള തസ്തികകള്‍ക്ക് പൊതു പ്രാഥമികപരീക്ഷയും അതില്‍ വിജയിക്കുന്നവര്‍ക്ക് അന്തിമപരീക്ഷയും നടത്തുന്ന രീതി കഴിഞ്ഞ വര്‍ഷമാണ് പി.എസ്.സി. ആരംഭിച്ചത്. മുഖ്യപരീക്ഷ കഴിഞ്ഞ് മൂന്ന് മാസത്തിനകം പട്ടിക പ്രസിദ്ധീകരിക്കാനാവുമെന്നും അന്ന് പി.എസ്.സി പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ പട്ടിക പുറത്തിറങ്ങിയിട്ടില്ല. ഇതേ പറ്റി പി.എസ്.സി ഓഫീസില്‍ വിളിച്ചന്വേഷിച്ചാല്‍ എന്നുവരുമെന്ന് അറിയില്ലെന്ന മറുപടിയാണ് ലഭിക്കുക. പട്ടിക എന്നുവരുമെന്നറിയാന്‍ ഇനി ആരെ വിളിക്കണമെന്നറിയാതെ കുഴങ്ങുകയാണ് ഉദ്യോഗാര്‍ഥികള്‍.

ഉദ്യോഗാര്‍ഥികളുടെ രണ്ടരവര്‍ഷം

2019-ലാണ് പരീക്ഷാ വിജ്ഞാപനം വന്നത്. 2021 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായാണ് 192 തസ്തികകളിലേക്കായി ആദ്യ പത്താംതല പ്രാഥമിക പരീക്ഷ നടത്തിയത്. 18 ലക്ഷത്തോളം അപേക്ഷകള്‍ അന്നുണ്ടായിരുന്നു. 2021 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ അന്തിമപരീക്ഷ നടന്നു. പ്രധാന തസ്തികകളായ ലാസ്റ്റ് ഗ്രേഡ്, എല്‍.ഡി. ക്ലാര്‍ക്ക് എന്നിവയുടെ സാധ്യതാപട്ടിക മാര്‍ച്ചില്‍ പ്രസിദ്ധീകരിക്കുമെന്നും രേഖാപരിശോധന പൂര്‍ത്തിയാക്കി ഏപ്രില്‍, മേയ് മാസങ്ങളില്‍ റാങ്ക്പട്ടിക പുറത്തിറക്കുമെന്നുമായിരുന്നു പി.എസ്.സി അറിയിച്ചിരുന്നത്.

പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പേ വീണ്ടും വിജ്ഞാപനം

മൂന്ന് ലക്ഷത്തിലധികം ഉദ്യോഗാര്‍ഥികളാണ് പ്രധാനപരീക്ഷ എഴുതി സാധ്യത പട്ടികയ്ക്കായി കാത്തിരിക്കുന്നത്. എത്രപേര്‍ ലിസ്റ്റിലുള്‍പ്പെടുമെന്നോ എന്ന് വരെ കാലാവധിയെന്നോ യാതൊരു ധാരണയുമില്ലാതിരിക്കെയാണ് പത്താം തല പൊതുപ്രാഥമിക പരീക്ഷയ്ക്കുള്ള വിജ്ഞാപനം വീണ്ടും വന്നിരിക്കുന്നത്. മെയ്, ജൂണ്‍
മാസങ്ങളില്‍ നടക്കുന്ന പ്രാഥമിക പരീക്ഷ വീണ്ടും എഴുതുമ്പോള്‍ ഉദ്യോഗാര്‍ഥികള്‍ക്കുണ്ടാവുന്ന മാനസിക പ്രതിസന്ധിയും പി.എസ്.സി ഗൗനിക്കുന്നില്ല.

ജോലി രാജി വെച്ച് പരീക്ഷ എഴുതിയവര്‍

പുതുക്കിയ ശമ്പള വ്യവസ്ഥ, രണ്ട് ഘട്ട പരീക്ഷയെങ്കിലും റാങ്ക് ലിസ്റ്റ്‌ പെട്ടെന്ന് പ്രസിദ്ധീകരിക്കുമെന്ന പി.എസ്.സി വാഗ്ദാനം, വിവിധ തസ്തികളിലായി നിരവധി ഒഴിവുകള്‍, അടുപ്പിച്ച് ധാരാളം പരീക്ഷകള്‍....ഇങ്ങനെ നിരവധി കാരണങ്ങള്‍ കൊണ്ട് 2019-20 വര്‍ഷം ഉദ്യോഗാര്‍ഥികളെ സംബന്ധിച്ച് പ്രതീക്ഷയുടെ കാലമായിരുന്നു. ഇതോര്‍ത്ത് സ്വകാര്യമേഖലയില്‍ ജോലി ചെയ്തിരുന്ന നിരവധി ഉദ്യോഗാര്‍ഥികളാണ് രാജിവെച്ച് മുഴുവന്‍ സമയവും പഠനത്തിനായി നീക്കിവെച്ചത്. റാങ്ക് ലിസ്റ്റ്‌ വൈകുന്തോറും പ്രതിസന്ധിയിലാവുന്നത് ഇവരുടെ ജീവിതം കൂടിയാണ്.

ഒളിച്ചുകളിക്കുന്ന ഒഴിവുകള്‍

ഓരോ ജില്ലയിലും എത്രപേര്‍ സാധ്യതാപട്ടികയില്‍ ഉള്‍പ്പെടുമെന്ന് പി.എസ്.സി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വകുപ്പുകള്‍ സമയബന്ധിതമായി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതും ഇഴഞ്ഞുപോക്കിന് കാരണമാകുന്നുണ്ട്.


Content Highlights: Delay in preparation of LDC, Last Grade rank lists of psc kerala

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


congress karnataka

1 min

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വേ, 127 സീറ്റുവരെ നേടുമെന്ന് പ്രവചനം

Mar 29, 2023

Most Commented