
പ്രതീകാത്മക ചിത്രം | Photo: Mathrubhumi Archives
ന്യൂഡല്‍ഹി: കേന്ദ്രസര്‍വകലാശാലകളിലേക്കുള്ള പൊതുപരീക്ഷയ്ക്കായി (സി.യു.ഇ.ടി.) എട്ടുലക്ഷത്തോളം അപേക്ഷകള്‍ ലഭിച്ചതായി യു.ജി.സി. ചെയര്മാന് ജഗദീഷ് കുമാര്‍ ട്വീറ്റ് ചെയ്തു.
പരീക്ഷയ്ക്ക് ഇംഗ്ലീഷ് മാധ്യമമായി തിരഞ്ഞെടുത്തത് 5,65,363 പേരാണ്. മലയാളത്തില്‍ പരീക്ഷയെഴുതുന്നവര്‍ 1597 പേരും. ഹിന്ദി (1,61,851), ബംഗാളി (6443), തമിഴ് (1569) എന്നീ ഭാഷകളിലേക്കും അപേക്ഷകരുണ്ട്.
84 സര്‍വകലാശാലകളില്‍ ഡല്‍ഹി, ബനാറസ് ഹിന്ദ്, അലഹാബാദ്, ബി.ആര്. അംബേദ്കര്‍, ജാമിയ മിലിയ എന്നീ സര്‍വകലാശാലകളിലേക്കാണ് കൂടുതല്‍ അപേക്ഷകര്‍. ജൂലായ് ആദ്യവാരം നടക്കുന്ന പരീക്ഷയിലേക്ക് മേയ് 22 വരെ അപേക്ഷ സമര്‍പ്പിക്കാം.
Content Highlights: CUET 2022 ,UGC Chairman, UGC, education latest news, mathrubhumi
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..