
-
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 3.8 കോടിയിലേറെപ്പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്. ദി ഫെഡറേഷന് ഓഫ് അസോസിയേഷന് ഇന്‍ ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി (ഫെയ്ത്ത്) പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
തൊഴിലില്ലായ്മയ്ക്ക് പുറമേ ബിസിനസ് മേഖലയിലെ മാന്ദ്യം, സാമ്പത്തിക മാന്ദ്യം എന്നിവയും രാജ്യത്തെ ബാധിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് ആകെ 5.5 കോടി ആളുകളാണ് ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയില്‍ ജോലി ചെയ്യുന്നത്. വൈറസ് പിടിമുറുക്കിയതോടെ അതില്‍ 70 ശതമാനത്തിന് തൊഴില്‍ നഷ്ടമാകും.
മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നടപ്പാക്കാന്‍ വേണ്ടുന്ന നടപടികളെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. അടുത്ത 12 മാസത്തേക്ക് ഈ മേഖലയില്‍ നികുതിയിളവ് പ്രഖ്യാപിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlights: Corona virus impact may leave 3.8 people job less
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..