പ്രതീകാത്മക ചിത്രം | Photo:gettyimage.in
ന്യൂഡൽഹി: കംപ്യൂട്ടർ സയൻസ് എൻജിനിയറിങ്ങിന്റെ മാതൃകാ പാഠ്യപദ്ധതി അടുത്ത അധ്യയനവർഷം. ഐ.ഐ.ടി.കളും എൻ.ഐ.ടി.കളും ഒഴികെ രാജ്യത്തെ എല്ലാ എൻജിനിയറിങ് കോളേജുകളിലും സർവകലാശാലകളിലും പാഠ്യപദ്ധതി അവതരിപ്പിക്കുമെന്ന് എ.ഐ.സി.ടി.ഇ. ചീഫ് കോ-ഓർഡിനേറ്റിങ് ഓഫീസർ ബുദ്ധ ചന്ദ്രശേഖർ അറിയിച്ചു.
പത്ത് പ്രധാന വിഷയങ്ങളാണ് പുതുക്കിയ കംപ്യൂട്ടർ സയൻസ് എൻജിനിയറിങ് പാഠ്യപദ്ധതിയിലുണ്ടാവുക. ക്വാണ്ടം കംപ്യൂട്ടിങ്, ത്രീ-ഡി പ്രിന്റിങ്, വെർച്വൽ റിയാലിറ്റി (വി.ആർ.), ഓഗ്മെന്റഡ് റിയാലിറ്റി (എ.ആർ.), നാനോ ടെക്നോളജി, ഹോളോഗ്രാഫിക് സാങ്കേതികവിദ്യകൾ, സൈബർ സുരക്ഷ, അഡ്വാൻസ്ഡ് ഡേറ്റാ അനലിറ്റിക്സ്, മറ്റ് അനലിറ്റിക്കൽ ടെക്നോളജികൾ തുടങ്ങിയ പുതുതലമുറ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിയാണ് പാഠ്യപദ്ധതി രൂപവത്കരിച്ചത്.
കമ്പൈലർ ഡിസൈൻ, തിയറി ഓഫ് കംപ്യൂട്ടിങ് വിഷയങ്ങൾക്കുപകരം മെഷീൻ ലേണിങ്, സെക്യൂരിറ്റി എന്നിവ ഉൾപ്പെടുത്തിയ പുതിയ പാഠ്യപദ്ധതി വിദ്യാർഥികളുടെ തൊഴിലവസരങ്ങൾ വർധിപ്പിക്കും. ഓട്ടോമൊബൈൽ, ബാങ്കിങ്, ഫിനാൻസ്, റീട്ടെയിൽ തുടങ്ങിയ മേഖലകളിലെ തൊഴിൽസാധ്യതകളും ഉയർത്തുമെന്നും ചന്ദ്രശേഖർ പറഞ്ഞു.
പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിന് കഴിഞ്ഞവർഷം മേയിൽ എ.ഐ.സി.ടി.ഇ. ആറംഗസമിതി രൂപവത്കരിച്ചിരുന്നു. ഡൽഹി ഇന്ദ്രപ്രസ്ഥ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ഐ.ടി.) സ്ഥാപക ഡയറക്ടർ പ്രകാശ് ജലോട്ടാണ് സമിതി തലവൻ. ആമസോൺ, ഗൂഗിൾ, ടി.സി.എസ്., മൈക്രോസോഫ്റ്റ്, ഐ.ബി.എം. തുടങ്ങിയ ടെക് കമ്പനികളുടെ പ്രതിനിധികളാണ് അംഗങ്ങൾ.
Content Highlights: Computer science engineering is getting a new curriculum
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..