
പ്രതീകാത്മക ചിത്രം | Photo: Mathrubhumi archives
കമ്പനി, ബോര്‍ഡ്, കോര്‍പ്പറേഷനുകളില്‍ അസിസ്റ്റന്റ് നിയമനത്തിനുള്ള വിജ്ഞാപനം രണ്ട് ഘട്ടമാക്കി.ആദ്യം കെ.എസ്.ആര്.ടി.സി.സിഡ്കോ, ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളിലെ വിജ്ഞാപനമാണ് പ്രസിദ്ധീകരിച്ചത്.
ഫാമിങ് കോര്പ്പറേഷന്,യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, സ്റ്റേറ്റ് ഡ്രഗ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ്, സ്റ്റേറ്റ് ബാംബൂ കോര്പ്പറേഷന്, പട്ടികജാതി/വര്‍ഗ വികസന കോര്പ്പറേഷന്, മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, ടോഡി വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, ഫാര്‍മസ്യൂട്ടിക്കല്‍ കോര്പ്പറേഷന്, ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളിലേക്കും ഈ വിജ്ഞാപനപ്രകാരമാണ് നിയമനം നടത്തുന്നത്.
കെ.എസ്.ഇ.ബി., കെ.എസ്.എഫ്.ഇ. തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള വിജ്ഞാപനം ഇതിന്റെ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കും. സാധാരണ രണ്ട് കാറ്റഗറിക്കും ഒരുമിച്ചാണ് വിജ്ഞാപനം പുറത്തിറക്കി അപേക്ഷ സ്വീകരിക്കുന്നത്.
കെ.എസ്.ആര്.ടി.സി/ കെ.എല്‍.ഡി.ബി /എസ്.എഫ്.സി.കെ. തുടങ്ങിയ കാറ്റഗറിയില്‍ നിയമനം കിട്ടുന്നവര്‍ ജോലി സ്വീകരിക്കുന്നില്ലെന്ന പരാതിയുണ്ട്. അതിനാല്‍ ഈ വിഭാഗത്തില്‍ എന്‍.ജെ.ഡി. ഒഴിവുകളാണ് കൂടുതല്‍. ഇതിന് പരിഹാരമെന്ന നിലയ്ക്കാണ് കമ്പനി/ബോര്‍ഡ്/കോര്പ്പറേഷന് രണ്ട് ഘട്ടമായി വിജ്ഞാപനം പ്രസിദ്ധീകരിക്കാന്‍ പി.എസ്.സി. തീരുമാനിച്ചത്.
ഒരുമിച്ച് വിജ്ഞാപനം പ്രസിദ്ധീകരിച്ച് പൊതുപരീക്ഷ നടത്തുമ്പോള്‍ ഒരേ അപേക്ഷകര്‍ രണ്ട് പട്ടികയിലും ആദ്യ റാങ്കുകള്‍
നേടുന്ന സ്ഥിതിയുണ്ട്.
Content Highlights: Company / Board Assistant Notification Kerala PSC
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..