കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ്; യു.പി.എസ്.സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു


ആകെ 838 ഒഴിവുകളാണുള്ളത്. നവംബര്‍ 21-ന് നടക്കുന്ന പ്രവേശന പരീക്ഷ വഴിയാകും തിരഞ്ഞെടുപ്പ്

പ്രതീകാത്മക ചിത്രം | Photo:gettyimages.in 

ന്യൂഡൽഹി: 2021-ലെ കമ്പൈൻഡ് മെഡിക്കൽ സർവീസസ് പരീക്ഷയ്ക്കായുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ച് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി). ആകെ 838 ഒഴിവുകളാണുള്ളത്. നവംബർ 21-ന് നടക്കുന്ന പ്രവേശന പരീക്ഷ വഴിയാകും തിരഞ്ഞെടുപ്പ്.

യോഗ്യത: എം.ബി.ബി.എസ് ബിരുദം പൂർത്തിയാക്കിയവർക്കാണ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള യോഗ്യത.

പ്രായം: 32 വയസ്സാണ് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവുണ്ടാകും.

അപേക്ഷാഫീസ്: 200 രൂപ. എസ്.സി, എസ്.ടി വിഭാഗം, ഭിന്നശേഷിക്കാർ, വനിതകൾ എന്നിവർക്ക് ഫീസില്ല.

അപേക്ഷിക്കേണ്ട വിധം:upsconline.nic.in എന്ന വെബ്സൈറ്റ് വഴി ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം. ജൂലായ് 27 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ആഗസ്റ്റ് മൂന്ന് മുതൽ ഒൻപത് വരെ അപേക്ഷ പിൻവലിക്കാനുള്ള സൗകര്യവും ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് upsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Content Highlights: Combined Medical Services exam notification published by UPSC

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


Rahul Mamkootathil

1 min

'സീതാറാം യെച്ചൂരിയുടെ കരണം പൊട്ടിച്ചപ്പോള്‍ ആശ്വസിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയെ ഉണ്ടായിരുന്നൊള്ളു'

Jun 24, 2022


Tom Mann

2 min

കല്ല്യാണ വീട് മരണവീടായി മാറി; പ്രിയതമയെ നഷ്ടപ്പെട്ട ഗായകന്‍ കണ്ണീര്‍ക്കടലില്‍

Jun 22, 2022

Most Commented