കോള്‍ ഇന്ത്യയില്‍ മാനേജ്‌മെന്റ് ട്രെയിനി; ശമ്പളം -60,000-1,80,000 രൂപ | 398 ഒഴിവുകള്‍


എന്‍ജിനിയറിങ്, പി.ജി, എം.ബി.എ., എം.എസ്.ഡബ്ല്യു., പി.ജി. ഡിപ്ലോമ തുടങ്ങിയ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

പ്രതീകാത്മക ചിത്രം | Photo:gettyimages.in 

മഹാരത്‌ന റാങ്കിലുള്ള കേന്ദ്ര പൊതുമേഖലാസ്ഥാപനമായ കോള്‍ ഇന്ത്യ ലിമിറ്റഡില്‍ (കൊല്‍ക്കത്ത) മാനേജ്‌മെന്റ് ട്രെയിനിയാവാന്‍ അവസരം. വിവിധ വിഷയങ്ങളിലായി 398 ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എന്‍ജിനിയറിങ് ഉള്‍പ്പെടെയുള്ള ബിരുദം, പി.ജി. ഡിഗ്രി, എം.ബി.എ., എം.എസ്.ഡബ്ല്യു., പി.ജി. ഡിപ്ലോമ തുടങ്ങിയ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

പേഴ്‌സണല്‍ ആന്‍ഡ് എച്ച്.ആര്‍.-56: ബിരുദം, എച്ച്.ആര്‍./ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്/ പേഴ്‌സണല്‍ മാനേജ്‌മെന്റില്‍ സ്‌പെഷ്യലൈസേഷനോടെയുള്ള മാനേജ്‌മെന്റില്‍ പി.ജി. ഡിഗ്രി/പി.ജി. ഡിപ്ലോമ/പി.ജി. പ്രോഗ്രാം. അല്ലെങ്കില്‍ എം.എച്ച്.ആര്‍.ഒ.എ.ഡി. അല്ലെങ്കില്‍ എം.ബി.എ. അല്ലെങ്കില്‍ എം.എസ്.ഡബ്ല്യു. (എച്ച്.ആര്‍. മേജര്‍).

എന്‍വയണ്‍മെന്റ്-68: എന്‍വയണ്‍മെന്റ് എന്‍ജിനിയറിങ്ങില്‍ ബിരുദം. അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തിലുള്ള എന്‍ജിനിയറിങ് ബിരുദവും എന്‍വയണ്‍മെന്റല്‍ എന്‍ജിനിയറിങ്ങില്‍ നേടിയ പി.ജി. ഡിഗ്രി/ഡിപ്ലോമയും.

മെറ്റീരിയല്‍സ് മാനേജ്‌മെന്റ്-115: ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍ എന്‍ജിനിയറിങ് ഡിഗ്രി, രണ്ടുവര്‍ഷത്തെ ഫുള്‍ടൈം എം.ബി.എ./പി.ജി. ഡിപ്ലോമ (മാനേജ്‌മെന്റ്).

മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ്-16: ബിരുദം, മാര്‍ക്കറ്റിങ് (മേജര്‍) സ്‌പെഷ്യലൈസേഷനോടെ നേടിയ ദ്വിവത്സര ഫുള്‍ടൈം പി.ജി. ഡിപ്ലോമ/എം.ബി.എ.

കമ്യൂണിറ്റി ഡെവലപ്‌മെന്റ്-79: കമ്യൂണിറ്റി ഡെവലപ്‌മെന്റ്/റൂറല്‍ ഡെവലപ്‌മെന്റ്/കമ്യൂണിറ്റി ഓര്‍ഗനൈസേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് പ്രാക്ടീസ്/അര്‍ബന്‍ ആന്‍ഡ് റൂറല്‍ കമ്യൂണിറ്റി ഡെവലപ്‌മെന്റ്/റൂറല്‍ ആന്‍ഡ് ട്രൈബല്‍ ഡെവലപ്‌മെന്റ്/ഡെവലപ്‌മെന്റ് മാനേജ്‌മെന്റ്/ റൂറല്‍ മാനേജ്‌മെന്റില്‍ ദ്വിവത്സര ഫുള്‍ടൈം പി.ജി. ഡിഗ്രി/പി.ജി. ഡിപ്ലോമ. അല്ലെങ്കില്‍ ഇതേ വിഷയങ്ങളില്‍ സ്‌പെഷ്യലൈസേഷനോടെയുള്ള ദ്വിവത്സര ഫുള്‍ടൈം എം.എസ്.ഡബ്ല്യു.

ലീഗല്‍-54: നിയമത്തില്‍ ത്രിവത്സര/ പഞ്ചവത്സരബിരുദം.

പബ്ലിക് റിലേഷന്‍സ്-6: ജേണലിസം/മാസ് കമ്യൂണിക്കേഷന്‍/പബ്ലിക് റിലേഷന്‍സില്‍ പി.ജി. ഡിഗ്രി/പി.ജി. ഡിപ്ലോമ.

കമ്പനി സെക്രട്ടറി-4: ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ഐ.സി.എസ്.ഐ.യുടെ അസോസിയേറ്റ്/ഫെലോ മെമ്പര്‍ഷിപ്പ്. റെഗുലര്‍ കോഴ്‌സുകളിലൂടെ നേടിയ യോഗ്യതമാത്രമേ പരിഗണിക്കൂ. ചിലവിഷയങ്ങളില്‍ യോഗ്യത 60 ശതമാനം മാര്‍ക്കോടെ (എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 55 ശതമാനം) നേടിയതായിരിക്കണം എന്ന നിബന്ധനയുണ്ട്. വിശദവിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക. അവസാനവര്‍ഷ/സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാമെങ്കിലും ഇവര്‍ 2022 ഓഗസ്റ്റ് 30-നകം നേടിയ ഫൈനല്‍ റിസല്‍ട്ട് സമര്‍പ്പിക്കണം.

ശമ്പളം തുടക്കത്തില്‍ 50,000 രൂപ പ്രതിമാസം ലഭിക്കും. ഒരുവര്‍ഷത്തെ ട്രെയിനിങ് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ 60,000-1,80,000 രൂപ ശമ്പളനിരക്കില്‍ നിയമിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ മൂന്നുലക്ഷംരൂപയുടെ സര്‍വീസ് ബോണ്ട് സമര്‍പ്പിക്കണം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.coalindia.in-ല്‍ ലഭിക്കും. അവസാനതീയതി: ഓഗസ്റ്റ് 7.

Content Highlights: Coal India Management Trainee Recruitment 2022

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
theft

1 min

കൂരോപ്പടയിലെ കവര്‍ച്ചാക്കേസില്‍ വഴിത്തിരിവ്; വൈദികന്റെ മകന്‍ അറസ്റ്റില്‍

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


remya

1 min

6-ാം ക്ലാസുകാരിക്ക് ക്രൂരമര്‍ദനം, വിസര്‍ജ്യം തീറ്റിച്ചു; ആശാ വര്‍ക്കറായ രണ്ടാനമ്മ അറസ്റ്റില്‍

Aug 11, 2022

Most Commented