മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: വിവിധ സർക്കാർ വിഭാഗങ്ങളിലെ ഒഴിവുകൾ അതത് വകുപ്പുമേധാവികൾ റിപ്പോർട്ട് ചെയ്യുന്നതിനു പകരം, പി.എസ്.സി.ക്ക് സ്വമേധയാ ഒഴിവുകൾ അറിയാനാവുന്ന സോഫ്റ്റ്വേർ സംവിധാനമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
ഒരാൾ ജോലിയിൽ പ്രവേശിക്കുമ്പോൾത്തന്നെ വിരമിക്കൽ തീയതി അറിയാം. ഇതുപ്രകാരം, പ്രത്യേകമായി റിപ്പോർട്ട് ചെയ്തില്ലെങ്കിലും പി.എസ്.സി.ക്ക് ഒഴിവുകൾ അറിയാനാവുന്ന സംവിധാനമാണ് വരുന്നത്. ഇതിന് നടപടിസ്വീകരിക്കാൻ നിർദേശിച്ചെന്നും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനെക്കുറിച്ച് പരിഭ്രാന്തിവേണ്ടെന്നും ഷാഫി പറമ്പിലിന്റെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി നൽകി.
പൊതുയോഗ്യതയുള്ള തസ്തികകൾക്കായി പ്രാഥമികപരീക്ഷ നടത്തുന്നത് ഉദ്യോഗാർഥികൾക്ക് അവസരം നഷ്ടമാക്കില്ല. റാങ്ക് ലിസ്റ്റുകൾ സമയബന്ധിതമായി തയ്യാറാക്കാനുമാവും. പി.എസ്.സി. രണ്ടുവട്ടം ഇത് വിജയകരമായും പരാതികളില്ലാതെയും നടത്തി -മുഖ്യമന്ത്രി പറഞ്ഞു.
Content Highlights: CM Pinarayi Vijayan about vacancy reporting software
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..