സൗഹൃദ ക്ലബിൽ പരിശീലനത്തിനെത്തിയ ഉദ്യോഗാർഥികൾ
മലപ്പുറം: ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ (IRB) കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് പ്രാഥമിക പട്ടികയില്‍ 52 യുവാക്കളെ എത്തിച്ച് ചരിത്രമെഴുതുകയാണ് മലപ്പുറം മൂര്‍ക്കനാട് സൗഹൃദം ക്ലബ്. പഞ്ചായത്തിലെ കഴിവുള്ള യുവാക്കളെ കണ്ടെത്തി അവര്‍ക്ക് പരീക്ഷാ-കായിക പരിശീലനം നല്‍കുകയാണ് ഇവര്‍. ഫിസിക്കള്‍ ടെസ്റ്റിനൊപ്പം തന്നെ എഴുത്തുപരീക്ഷയിലും ശ്രദ്ധകേന്ദ്രീകരിച്ചാണ് പരിശീലനം നല്‍കുന്നത്. അതുകൊണ്ട് തന്നെ എഴുത്തുപരീക്ഷയില്‍ മികവ് കാട്ടാന്‍ ഇത് ഉദ്യോഗാര്‍ഥികളെ ഏറെ സഹായിച്ചു.
ശിഹാബ് കരീക്കുന്നന്‍, അഭിജിത്ത് എന്നിവരാണ് യുവാക്കള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി പരിശീലനം നല്‍കുന്നത്. മികച്ച പരിശീലനത്തിനൊപ്പം കുറഞ്ഞ സമയത്തിനകം ഉദ്യോഗാര്‍ഥികള്‍ കാണിച്ച താത്പര്യമാണ് നേട്ടത്തിന് പിന്നിലെന്ന് സൗഹൃദം ക്ലബ് ഭാരവാഹികള്‍ പറയുന്നു. ഒരു പ്രദേശത്ത് നിന്ന് തന്നെ ഇത്രയധികം ആളുകള്‍ പ്രാഥമിക ലിസ്റ്റില്‍ ഉള്‍പ്പെടുന്നത് വലിയ നേട്ടമായിട്ടാണ് കാണുന്നതെന്നും ഇവര്‍ പറയുന്നു.
രാവിലെയും വൈകിട്ടും ഫിസിക്കല്‍ ടെസ്റ്റിനുള്ള പരിശീലനവും രാത്രി എഴുത്തുപരീക്ഷയ്ക്കുള്ള പരിശീലനവുമാണ് നല്‍കുന്നത്. ക്ലാസുകള്‍ ഫലപ്രദമാണെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. പോലീസ് റിക്രൂട്ട്‌മെന്റ് മാത്രമല്ല, മറ്റ് തസ്തികകളിലേക്കുള്ള പരിശീലനം കൂടി ആരംഭിക്കാനൊരുങ്ങുകയാണ് ക്ലബ്.
Content Highlights: club's training; 52 individuals recruited for IRB-Commando Wing
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..