Kerala Police FB post
വിദേശത്തു ജോലി തേടുന്നവര്‍ക്കുള്ള പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള പാസ്പോര്‍ട്ട് ഓഫീസുകളില്‍നിന്ന് ലഭിക്കാന്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണം. സംസ്ഥാന പോലീസിന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്കാന് അവകാശമില്ലെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്.
- ഇതിനായി പാസ്പോര്‍ട്ട് സേവ പോര്‍ട്ടല്‍ https://https://www.passportindia.gov.in/AppOnlineProject/online/pccOnlineAppല്‍ രജിസ്റ്റര്‍ ചെയ്യണം.
- 'Apply for for Police Clearance Certificate ' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ഫോം പൂരിപ്പിച്ച ശേഷം സമര്‍പ്പിക്കുക.
- തുടര്‍ന്ന് view saved submitted application എന്നതില്‍ pay and schedule appointment select ചെയ്യണം.
- പണമടച്ചതിനു ശേഷം അപേക്ഷയുടെ രസീത് പ്രിന്റ് ചെയ്തു എടുക്കുക. അതില്‍ അപേക്ഷയുടെ റഫറന്‍സ് നമ്പര്‍ ഉണ്ടാകും.
- അപ്പോയ്മെന്റ് ലഭിച്ച തീയതിയില്‍ രേഖകളുടെ ഒറിജിനലും കോപ്പികളും സഹിതം പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ എത്തണം
അപേക്ഷകന്റെ പേരില്‍ ട്രാഫിക്, പെറ്റി കേസുകള്‍ ഒഴികെ ക്രിമിനല്‍കേസുണ്ടെങ്കില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. പകരം, കേസ് വിവരങ്ങളടങ്ങിയ കത്ത് നല്‍കും. ചിലരാജ്യങ്ങളില്‍ ജോലി ലഭിക്കണമെങ്കില്‍ സ്വഭാവം മികച്ചതാണെന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്നു വന്നതോടെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി വന്നത്. ഈ സര്‍ട്ടിഫിക്കറ്റ് നല്കാന് കേന്ദ്ര സര്‍ക്കാരിനോ സര്‍ക്കാര്‍ ചുമതലപ്പെടുത്തുന്നവര്‍ക്കോ മാത്രമേ അധികാരമുള്ളൂവെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..