മാധ്യമപ്രവര്‍ത്തകര്‍ക്ക് ചീവനിങ് സൗത്ത് ഏഷ്യ ജേണലിസം ഫെലോഷിപ്പ്


Representative image/ Getty images

ന്ത്യ ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ മിഡ് കരിയർ മാധ്യമപ്രവർത്തകർക്ക് ചീവനിങ് സൗത്ത് ഏഷ്യ ജേണലിസം ഫെലോഷിപ്പിന് അപേക്ഷിക്കാം. യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റ്മിനിസ്റ്റർ ഹോസ്റ്റ് ചെയ്യുന്ന ഫെലോഷിപ്പിന്റെ ഫണ്ടിങ്, യു.കെ. ഫോറിൻ കോമൺവെൽത്ത് ആൻഡ് ഡെവലപ്‌മെന്റ് ഓഫീസാണ് വഹിക്കുന്നത്.

എട്ടാഴ്ച നീളുന്ന ഫെലോഷിപ്പിന്റെ പ്രമേയം ‘ഗുഡ് ഗവേണൻസ് ഇൻ എ ചേഞ്ചിങ് വേൾഡ്: ദീ മീഡിയ, പൊളിറ്റിക്സ് ആൻഡ് സൊസൈറ്റി’ എന്നതാണ്. സർക്കാർ, ജനാധിപത്യ സംവിധാനങ്ങൾ, സിവിൽ സർവീസസ്, സെക്യൂരിറ്റി എന്നിവയുടെ അക്കൗണ്ടബിലിറ്റിയുടെ കാര്യത്തിൽ മാധ്യമങ്ങളുടെ പങ്ക് വിലയിരുത്താൻ ഫെലോഷിപ്പ് ലക്ഷ്യമിടുന്നു.



അവസരങ്ങൾ

ലക്ചറുകൾ, സന്ദർശനങ്ങൾ, ഈ രംഗത്തുള്ള യു.കെ. അക്കാദമിക്സ്, മീഡിയ, രാഷ്ട്രീയപ്രമുഖർ എന്നിവരെ പരിചയപ്പെടുത്തുന്ന ചർച്ചകൾ തുടങ്ങിയവ ഫെലോഷിപ്പിന്റെ ഭാഗമായി ഉണ്ടാകും. യു.കെ.യിലെ ചില പ്രമുഖ മാധ്യമസ്ഥാപനങ്ങളിൽ സമാനമേഖലയിൽ പ്രവർത്തിക്കുന്നവരുമായി സംവദിക്കാനും ഫെലോഷിപ്പിന്റെ അന്തിമവാരത്തിൽ തങ്ങൾക്കു താത്‌പര്യമുള്ള ഒരു വിഷയത്തിൽ സിമ്പോസിയം നടത്താനും അവസരമുണ്ടാകും. ആനുകൂല്യങ്ങളിൽ മുഴുവൻ പ്രോഗ്രാം ഫീസ്, ലിവിങ് എക്സ്പെൻസസ്, ഇക്കോണമി ഇയർ ഫെയർ എന്നിവ ഉൾപ്പെടും.

യോഗ്യത
ബിരുദാനന്തരബിരുദം. ബന്ധപ്പെട്ടമേഖലയിൽ തത്തുല്യ പ്രൊഫഷണൽ പരിശീലനമോ പ്രവൃത്തിപരിചയമോ ഉള്ളവർക്കും അപേക്ഷിക്കാം. കുറഞ്ഞത് ഏഴുവർഷത്തെ പ്രവൃത്തിപരിചയം വേണം. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വേണം. രാഷ്ട്രീയ, സാമ്പത്തിക മേഖലയിൽ ജോലിനോക്കുന്ന മിഡ്-കരിയർ ജേണലിസ്റ്റ് ആയിരിക്കണം. ഫെലോഷിപ്പ് കഴിഞ്ഞാൽ മാതൃരാജ്യത്തേക്ക് മടങ്ങാൻ ബാധ്യസ്ഥരാണ്. അപേക്ഷ www.chevening.org/fellowship/sajp/ വഴി ഒക്ടോബർ 12 വരെ നൽകാം.

Content Highlights: chevening South asia Journalism Fellowship


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented