പട്ടികവിഭാഗ-ഒ.ബി.സി. അധ്യാപക ഒഴിവുകൾ നികത്താതെ കേന്ദ്രസർവകലാശാലകൾ


പ്രതീകാത്മകചിത്രം| Photo: Mathrubhumi

ന്യൂഡൽഹി: കേന്ദ്രസർവകലാശാലകളിൽ പട്ടികജാതി/പട്ടികവർഗ/ഒ.ബി.സി. വിഭാഗങ്ങളിൽ ആയിരക്കണക്കിന് അധ്യാപക ഒഴിവുകളുണ്ടെന്ന് കേന്ദ്രം.

കാസർകോട്ടെ കേരള കേന്ദ്രസർവകലാശാലയിൽമാത്രം പട്ടികജാതിക്കാരുടെ 13-ഉം പട്ടികവർഗക്കാരുടെ ഏഴും ഒ.ബി.സി. വിഭാഗക്കാരുടെ 18-ഉം ഒഴിവുണ്ട്. രാജ്യസഭയിൽ സി.പി.എം. അംഗം എ.എ. റഹീമിന്റെ ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ വിവരം.

രാജ്യത്താകെ പട്ടികജാതിക്കാരുടെ 958-ഉം പട്ടികവർഗക്കാരുടെ 576-ഉം ഒ.ബി.സി. വിഭാഗക്കാരുടെ 1761-ഉം ഒഴിവുകളുണ്ട്. ഭിന്നശേഷിവിഭാഗങ്ങളിൽപ്പെട്ടവർക്കായുള്ള 344 ഒഴിവുകളും നികത്തിയിട്ടില്ല.

നിയമനത്തിനായി ശ്രമിച്ചിട്ടും ഈ വിഭാഗങ്ങളിൽപ്പെട്ട യോഗ്യതയുള്ളവരെ കണ്ടെത്താനായില്ലെന്നും മന്ത്രി മറുപടിയിൽ പറഞ്ഞു. ജെ.എൻ.യു.വിൽ എസ്.സി.-22, എസ്.ടി.-10, ഒ.ബി.സി.-33 എന്നിങ്ങനെയാണ് ഒഴിവ്. ദുർബലവിഭാഗങ്ങൾക്ക് അവകാശപ്പെട്ട ഒഴിവുകളിലേക്ക് നിയമനങ്ങൾ അടിയന്തരമായി നടത്തണമെന്ന് എ.എ. റഹീം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Content Highlights: Central universities without filling up teaching vacancies Of Scheduled Castes O.B.C.

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented