Image: Mathrubhumi Archives
ടെക്സ്റ്റൈല്‍ മന്ത്രാലയത്തിന് കീഴില്‍ ബെംഗളൂരുവിലെ സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡില്‍ 60 ട്രെയിനര്‍/ അസിസ്റ്റന്റ് ഒഴിവ്. തത്സമയ അഭിമുഖത്തിലൂടെതിരഞ്ഞെടുപ്പ്. കരാര്‍ നിയമന
മായിരിക്കും.
ഉത്തര്‍പ്രദേശില്‍ പ്രോജക്ട് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടാണ് അവസരം. നാഷണല്‍ സ്കില്‍ ക്വാളിഫിക്കേഷന്‍ ഫ്രയിം വര്‍ക്കിന്റ അടിസ്ഥാനത്തില്‍ കോഴ്സുകളായാണ് ട്രെയിനിങ് നല്‍കുന്നത്.
ട്രെയിനര്‍ 30:യോഗ്യത: എന്‍.എസ്.ക്യു.എഫ്. 1, 2 കോഴ്സിലേക്ക് പത്താം ക്ലാസ്സും 8 വര്‍ഷത്തെ
പ്രവൃത്തിപരിചയവും അല്ലെങ്കില്‍ പ്ലസ്ടുവും 7 വര്‍ഷത്തെ പ്രവത്തിപരിചയവും അല്ലെങ്കില്‍
ഐ.ടി.ഐയും അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍ജിനീയറിങ് ഡിപ്ലോമ/സയന്‍സ് ബിരുദവും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ എന്‍ജിനീയറിങ് ബിരുദവും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും.
എന്‍.എസ്.ക്യു.എഫ്. ലെവല്‍ 3 4 കോഴ്സിലേക്ക് ഐ.ടി.ഐയും 10 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍ജിനീയറിങ് ഡിപ്ലോമ/ സയന്‍സ് ബിരുദവും അഞ്ച് വര്‍ഷ പവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍ജിനീയറിങ് ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും.
ട്രെയിനിങ് അസിസ്റ്റന്റ്30: യോഗ്യത - പത്താം ക്ലാസ് പാസും അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ പ്ലസ്ടുവും മുന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഐ.ടി.ഐയും ഒരു വര്‍ഷത്തെ പരിചയവും.
പ്രായപരിധി 35 വയസ്സ്. വിശദവിവരങ്ങള്‍ക്കായി വെബ്സൈറ്റ് സന്ദര്‍ശിക്കാം. WWW.csb.gov.in .അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - നവംബര്‍ 17
Content Highlights: Central Silk Board oppurtunties
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..