Representational Image | Photo: Freepik
കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സിഎംഎഫ്ആര്‍ഐ) കരാര്‍ അടിസ്ഥാനത്തില്‍ യുവ പ്രൊഫഷണലിന്റെ ഒരു ഒഴിവിലേക്ക്് അപേക്ഷ ക്ഷണിച്ചു.പ്രതിമാസ വേതനം 35000 രൂപ.
സുവോളജി, ബയോടെക്നോളജി, ഫിഷറീസ് സയന്‍സ്, മറൈന്‍ ബയോളജി എന്നിവയിലേതിലെങ്കിലും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും ഗവേഷണ പരിചയവുമാണ് അടിസ്ഥാന യോഗ്യത. അക്വാട്ടിക് പോപുലേഷന്‍ ജെനിറ്റിക്സ്, മോളിക്യുലാര്‍ ടാക്സോണമിക് അപ്രോച്, ഫൈലോജിനോമിക്സ്, ട്രാന്‍സ്‌ക്രിപ്റ്റോമിക്സ് എന്നീ മേഖലകളില്‍ ഗവേഷണ പരിചയം വേണം.
യോഗ്യരായവര്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്‌കാന്‍ ചെയ്ത കോപ്പിയും സഹിതം mbtdcmfri@gmail.com എന്ന ഇമെയിലില്‍ ഏപ്രില്‍ ആറിന് മുമ്പായി അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
Content Highlights: Central Marine Fisheries Research Institute, CMFRI, young professional
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..