സി.ബി.എസ്.ഇ. പ്രാക്ടിക്കൽ; മാർഗനിർദേശങ്ങളായി


പ്രതീകാത്മക ചിത്രം | ഫോട്ടോ:പി.ടി.ഐ

ന്യൂഡൽഹി: പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ പ്രായോഗിക പരീക്ഷകൾ, പ്രോജക്ടുകൾ, ഇന്റേണൽ മൂല്യനിർണയം എന്നിവയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സ്കൂളുകൾക്കുള്ള മാർഗനിർദേശങ്ങൾ സി.ബി.എസ്.ഇ. പുറത്തിറക്കി. മാർക്ക്, ഇന്റേണൽ ഗ്രേഡുകൾ എന്നിവ പരീക്ഷ ആരംഭിക്കുന്ന ജനുവരി രണ്ടുമുതൽതന്നെ അപ്‌ലോഡ് ചെയ്ത് ഫെബ്രുവരി 14-നകം പൂർത്തിയാക്കണം.

സ്കൂളിൽ രജിസ്റ്റർചെയ്ത വിദ്യാർഥികളുടെ എൽ.ഒ.സി. പ്രകാരമുള്ള വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തണം. കുട്ടികളുടെ ആകെ എണ്ണം അടിസ്ഥാനമാക്കി കോവിഡ് മാനദണ്ഡങ്ങൾ കണക്കിലെടുത്ത് നിർദിഷ്ട പദ്ധതി തയ്യാറാക്കണം. പ്രാക്ടിക്കൽ പരീക്ഷകൾക്കുള്ള ലാബുകൾ സജ്ജമാക്കണം. പരീക്ഷകളുടെ മേൽനോട്ടം ബോർഡ് നിയോഗിക്കുന്ന ഉദ്യോഗസ്ഥനാണ്. ഇവർ ഡ്യൂട്ടിക്കെത്തുന്നുണ്ടെന്ന് സ്കൂളുകൾ ഉറപ്പാക്കണം.

ബോർഡിന്റെ പ്രാക്ടിക്കൽപരീക്ഷകളുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ പേര്, കോഡ്, എഴുത്തുപരീക്ഷ, പ്രാക്ടിക്കൽ, പ്രോജക്ടുകൾ, ഇന്റേണൽ വിലയിരുത്തൽ എന്നിവയ്ക്ക് നൽകാവുന്ന പരമാവധിമാർക്ക് തുടങ്ങിയ വിശദമാർഗനിർദേശങ്ങൾ ബോർഡ് നേരത്തേ പുറത്തിറക്കിയിരുന്നു.

Content Highlights: CBSE Practical Exam 2023: Check Syllabus, Pattern, Dates


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


03:08

തകരുമോ അദാനി സാമ്രാജ്യം?; വിപണിയെ പിടിച്ചുകുലുക്കി ഹിന്‍ഡെന്‍ബെര്‍ഗ്‌

Jan 28, 2023

Most Commented