CBSE
ന്യൂഡല്‍ഹി: കൃത്യസമയത്ത് ജോലിയില്‍ പ്രവേശിക്കാത്തതിനാല്‍ ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിലെ 35 ഉദ്യോഗാര്‍ഥികളുടെ താത്കാലിക നിയമനം റദ്ദാക്കിയതായി സി.ബി.എസ്.ഇ. അറിയിച്ചു. തസ്തികയിലേക്ക് യോഗ്യതനേടിയ മുഴുവന്‍പേരുടെയും പട്ടിക ബോര്‍ഡ് പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്ന്, ജോലിക്ക് പ്രവേശിക്കേണ്ട സ്ഥലവും തീയതിയും കാണിച്ച് എല്ലാവര്ക്കും കത്തുനല്‍കി. എന്നാല്‍, നിശ്ചിതസമയത്തിനുള്ളില്‍ ജോലിക്കെത്താത്ത 35 പേരുടെ നിയമനം റദ്ദാക്കിയെന്ന് ബോര്‍ഡ് അറിയിച്ചു. ഇവര്‍ക്ക് രണ്ടുതവണ സമയം നീട്ടിനല്‍കിയെന്നും കൂടുതല്‍ ആശയവിനിമയം നടത്തില്ലെന്നും ബോര്‍ഡ് അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..