പ്രതീകാത്മക ചിത്രം | ഫോട്ടോ:സി.ആർ ഗിരീഷ്‌കുമാർ
ന്യൂഡല്‍ഹി: അഗ്നിവീര്‍ പ്രവേശനരീതികളില്‍ മാറ്റം വരുത്താനൊരുങ്ങി സൈന്യം. ഇനി മുതല്‍ പൊതുപ്രവേശന പരീക്ഷ കഴിഞ്ഞ് വേണം ഉദ്യോഗാര്‍ത്ഥികള്‍ ഫിസിക്കല്‍ ടെസ്റ്റ് അഭിമുഖീകരിക്കാന്‍. ഓണ്‍ലൈന്‍ വഴിയാകും പൊതുപ്രവേശന നടത്തുക. മുന്‍പ് ശാരീരിക ക്ഷമതത, മെഡിക്കല്‍ പരിശോധനകള്‍ എന്നിവയാണ് ആദ്യം നടത്തിയിരുന്നത്. ഈ രീതിക്കാണ് മാറ്റം വരുന്നത്. കോമണ്‍ എന്‍ട്രന്‍സ് എക്സാമിനേഷന്‍ (CEE) എന്ന കടമ്പയാകും ഇനി ഉദ്യോഗാര്‍ത്ഥികള്‍ ആദ്യം കടക്കേണ്ടത്. ഫെബ്രുവരി പകുതിയോടെ ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്
ആദ്യത്തെ സി.ഇ.ഇ പരീക്ഷ ഏപ്രിലില്‍ 200-ലധികം കേന്ദ്രങ്ങളിലായി നടത്തും. പുതിയ മാറ്റം റിക്രൂട്‌മെന്റ് റാലികളിലെ ജനസഞ്ചയം കുറയ്ക്കുന്നതിനും പ്രവേശനം സുഗമമാക്കുന്നതിനും കാരണമാകുമെന്നാണ് പ്രതീക്ഷ
'ട്രാന്‍സ്ഫോര്‍മേഷണല്‍ ചെയിഞ്ചസ് ഇന്‍ റിക്രൂട്മെന്റ് ഇന്‍ ഇന്ത്യന്‍ ആര്‍മി' എന്ന തലക്കെട്ടോടെ പ്രമുഖ മാധ്യമങ്ങളില്‍ വന്ന പരസ്യത്തിലാണ് മൂന്ന് ഘട്ടമായി നടക്കുന്ന പ്രവേശന രീതി വിശദീകരിക്കുന്നത്. ആദ്യം പൊതുപ്രവേശന പരീക്ഷായിരിക്കും വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കേണ്ടത്. പിന്നീട് ശാരീരിക ക്ഷമത പരീക്ഷയും ഒടുവില്‍ മെഡിക്കല്‍ പരിശോധനയുമാകും അഭിമുഖീകരിക്കേണ്ടി വരിക. 2023-24 ലേക്കായി അപേക്ഷിച്ച 40,000 ഉദ്യോഗാര്‍ഥികള്‍ക്കും ഈ മാറ്റം ബാധകമാകും.
Content Highlights: candidated have to face cee exam first for agniveer selection
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..