പ്രമുഖ വനിതാ നേതൃ സംരംഭകര്‍ പങ്കെടുക്കുന്ന ഏകദിന ശില്‍പശാല


Representational Image/Freepik

ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി കേരള സ്ത്രീ ശാക്തീകരണവും സംരംഭകത്വവും പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രൂപം കൊടുത്ത 7/5 ന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 29 തീയതി ടെക്‌നോപാര്‍ക്കിലെ പാര്‍ക്ക് സെന്ററില്‍ വച്ച് വനിതകള്‍ക്കായി സംരംഭകരുടെ ശില്‍പശാല സംഘടിപ്പിക്കുന്നു. കോമണ്‍ വെല്‍ത്ത് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ ഇന്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ പങ്കജം ശ്രീദേവി ഉദ്ഘാടനം ചെയ്യുന്ന ശില്‍പശാലയില്‍ വകുപ്പ് സെക്രട്ടറി ശ്രീമതി ഇഷിതാ 129 , ഡോ രത്തന്‍ യു കെല്‍ക്കര്‍ 12.5, കേരള സ്താര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക, എന്നിവര്‍ മുഖ്യ പ്രഭാഷകര്‍ ആണ്.

ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ സജി ഗോപിനാഥ് അധ്യക്ഷ പ്രസംഗം നിര്‍വഹിക്കും. സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ മാതൃകയായി മാറിയ 10 പ്രമുഖ വ്യക്തികള്‍ ശില്‍പശാലയില്‍ പങ്കെടുക്കുന്നു. സംരംഭകത്വ പ്രാധാന്യമുള്ളതും നേതൃത്വപാടവവുമായി ബന്ധപ്പെട്ടതുമായ വിഷയങ്ങളാണ് ശില്‍പശാലയില്‍ കൈകാര്യം ചെയ്യുന്നത്. ചെറു സംരംഭകര്‍ക്കും സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏറെ പ്രയോജനം ചെയ്യുന്ന ശില്‍പശാലയില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് പ്രവേശനം ലഭിക്കുക. രജിസ്ടരേഷന്‍ തികച്ചും സൗജന്യമാണ്
.ശില്‍പശാലയെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും രജിസ്‌ട്രേഷനും വേണ്ടി https://docs.google.com/forms/d/e/1FAIpQLSdh9IN-oyoOte8GJx1dYFz126zoCU6_dfpNv3nBbRY0NhBtPA/viewform ലിങ്ക് ഉപയോഗിക്കാവുന്നതാണ്. ഫോണ്‍ മുഖാന്തിരം ബന്ധപ്പെടുന്നവര്‍ 9995092096 നമ്പര്‍ ഉപയോഗിക്കുക.



Content Highlights: Camp for women Entrepreneurs


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented