എം.കോം കഴിഞ്ഞവർ ബി.ബി.എ പഠിപ്പിക്കുന്നത് ചട്ടവിരുദ്ധം;പുനഃപരിശോധിക്കണമെന്ന് ഉന്നതവിദ്യാഭ്യാസവകുപ്പ്


എൻ. സൗമ്യ

ഇനിയുള്ള നിയമനങ്ങളിലാകാം- കാലിക്കറ്റ് സർവകലാശാല

ഫോട്ടോ:മാതൃഭൂമി

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കു കീഴിലുള്ള എയ്ഡഡ് കോളേജുകളിൽ ബി.ബി.എ. കോഴ്‌സിൽ എം.കോം. യോഗ്യതയുള്ളവർ പഠിപ്പിക്കുന്നത് യു.ജി.സി. ചട്ടങ്ങൾക്ക് വിരുദ്ധമായതിനാൽ അത് പുനഃപരിശോധിക്കണമെന്ന്‌ ഉന്നതവിദ്യാഭ്യാസവകുപ്പ്. മേയ് 22-ന് അഡീഷണൽ ചീഫ് സെക്രട്ടറി രജിസ്ട്രാർക്ക് അയച്ച കത്തിലാണ് ഈ നിർദേശമുള്ളത്.

എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെയും സർവകലാശാല നടപടിയെടുത്തിട്ടില്ല. നിലവിലുള്ളവർ അതുപോലെ തുടരുമെന്നും ഇനിവരുന്ന നിയമനങ്ങൾ ഉത്തരവുപ്രകാരം മാറ്റാനാണ് തീരുമാനമെന്നും കാലിക്കറ്റ് സർവകലാശാല അധികൃതർ അറിയിച്ചു.

അധ്യാപനം നടത്തുന്നത് നിശ്ചിത വിഷയത്തിൽ ബിരുദാനന്തരബിരുദമുള്ളവരായിരിക്കണമെന്നാണ് യു.ജി.സി. വ്യവസ്ഥ. അതേസമയം, 2013-ലെ 60:40 റൂൾ പ്രകാരമാണ് കാലിക്കറ്റിൽ എയ്ഡഡ് ബി.ബി.എ. കോഴ്‌സിൽ അധ്യാപകരെ നിയമിക്കുന്നത്.

60 ശതമാനം എം.കോം. യോഗ്യതയുള്ളവരും 40 ശതമാനംപേർ എം.ബി.എ. യോഗ്യതയുള്ളവരും. കൊമേഴ്‌സും എം.ബി.എ.യും ഒന്നല്ലെന്നിരിക്കെ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിലെ ഈ അനുപാതം പുനഃപരിശോധിക്കണമെന്നാണ് ഉന്നതവിദ്യാഭ്യാസവകുപ്പ് നിർദേശിച്ചത്.

എന്നാൽ, ഇപ്പോഴും ഭൂരിഭാഗം സ്ഥലങ്ങളിലും എം.കോം. ഉള്ളവർതന്നെയാണ് പഠിപ്പിക്കുന്നതെന്ന് വിദ്യാഭ്യാസരംഗത്തുള്ളവർ പറയുന്നു. കൊമേഴ്‌സും മാനേജ്‌മെന്റും വ്യത്യസ്ത വിഷയങ്ങളായതിനാൽ രണ്ടുവിഭാഗങ്ങളായിട്ടുതന്നെ നിലനിർത്തണമെന്നും അതത് വിഷയങ്ങളിൽ ബിരുദാനന്തരബിരുദമുള്ള അധ്യാപകരെമാത്രമേ പഠിപ്പിക്കാൻ അനുവദിക്കാവൂവെന്നുമാണ് വിദ്യാഭ്യാസവിദഗ്ധരുടെ അഭിപ്രായം.

ബി.ബി.എ. സിലബസ് പരിഷ്കരണം നടത്തുന്നതുപോലും എം.കോം. യോഗ്യതയുള്ളവരാണ്. ബി.ബി.എ.യുടെ സിലബസ് മാറ്റണമെന്നും ചോദ്യപ്പേപ്പർ തയ്യാറാക്കുന്നത് എം.ബി.എ.ക്കാരായിരിക്കണമെന്നും കേരള അൺഎയ്ഡഡ് കോളേജ് പ്രിൻസിപ്പൽ കൗൺസിൽ പ്രസിഡന്റ് പ്രൊഫ. വർഗീസ് മാത്യു ആവശ്യപ്പെട്ടു.

Content Highlights: calicut university news

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented