ബി.ടെക്.,ബി.സി.എ ബിരുദമുള്ളവർക്ക് ഇനി യു.പി. സ്കൂൾ അധ്യാപകരാകാം


Representational Image | Photo: canva.com

തിരുവനന്തപുരം: ബി.ടെക്. ബിരുദമുള്ളവർക്ക് ബി.എഡും കെ-ടെറ്റും നേടി യു.പി. സ്കൂൾ അധ്യാപകരാകാം. മുമ്പ് ഇവർക്ക് പ്ലസ്ടുവിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ ഡിപ്ലോമ ഇൻ എലമെന്ററി എജ്യുക്കേഷൻ (ഡി.എൽ.എഡ്.) കോഴ്‌സിനുമാത്രമേ പ്രവേശനം നേടാനാകുമായിരുന്നുള്ളൂ.

പുതിയ ഉത്തരവിലൂടെ ഇവർക്ക് ബി.എഡിന് പ്രവേശനം നേടാനാകും. കെ-ടെറ്റ് കിട്ടിയാൽ യു.പി. സ്കൂൾ അധ്യാപകരുമാകാം. എന്നാൽ, ഹൈസ്കൂൾ അധ്യാപകരാകാൻ കഴിയില്ല. കേരളത്തിൽ അഞ്ചുമുതൽ ഏഴുവരെ ക്ലാസുകളാണ് യു.പി. വിഭാഗത്തിലുള്ളത്. ദേശീയ വിദ്യാഭ്യാസനയം പിന്തുടരുന്ന സംസ്ഥാനങ്ങളിൽ ഇത് ആറുമുതൽ എട്ടുവരെയാണ്.



ഗണിതം, സയൻസ് എന്നിവ പ്രത്യേകമായി പഠിച്ച് 55 ശതമാനം മാർക്കോടെയുള്ള ബി.ടെക്., ബി.സി.എ. തുടങ്ങിയ കോഴ്‌സുകൾ പാസായവർക്കും ബി.എഡ്. പ്രവേശനംലഭിക്കും. നിലവിൽ മറ്റുസംസ്ഥാനങ്ങളിൽനിന്ന് ബി.എഡ്. കഴിഞ്ഞ് അധ്യാപകനിയമനം നേടിയവർക്ക് അംഗീകാരം കിട്ടാനും പുതിയ ഉത്തരവ് സഹായിക്കും. ഉത്തരവിന്റെ അടിസ്ഥാനത്തിൽ കെ.ഇ.ആർ. ഭേദഗതി ചെയ്യും. കെ-ടെറ്റ് പരീക്ഷാ വിജ്ഞാപനത്തിലും മാറ്റംവരുത്തും.

Content Highlights: BTech Engineering Students Eligible for B.Ed &k-tet


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented