-
ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യം മുഴുവൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ 10,000-ത്തോളം പേരെ ജോലിക്കെടുക്കാനൊരുങ്ങി ബിഗ്ബാസ്കറ്റ്. പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ എന്നിവ ലഭ്യമാക്കുന്ന ഓൺലൈൻ പ്ലാറ്റ്ഫോമാണ് ബിഗ്ബാസ്കറ്റ്.
രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ നിരവധി ഓർഡറുകളാണ് ദിവസവും ബിഗ്ബാസ്കറ്റിലെത്തുന്നത്. ഇത് കൃത്യമായി ഡെലിവർ ചെയ്‌യാനും സാധനങ്ങൾ സംഭരിച്ച് വെക്കാനുമാണ് ഇത്രയധികം ആൾക്കാരെ ജോലിക്കെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതെന്ന് ബിഗ് ബാസ്കറ്റ് ഹ്യൂമൻ റിസോഴ്സെസ് വൈസ് പ്രസിഡന്റ് തനൂജ തിവാരി പി.ടി.ഐയോട് പറഞ്ഞു.
രാജ്യത്തെ 26 നഗരങ്ങളിലേക്കാകും നിയമനം നടത്തുകയെന്നും അവർ പറഞ്ഞു. മാർച്ച് 25-ന് പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ കൃത്യസമയത്ത് ഡെലിവറി നടത്താൻ കഴിയാത്ത അവസ്ഥയിലാണ് രാജ്യത്തെ പല ഓൺലൈൻ സ്ഥാപനങ്ങളും. സംഭരണ കേന്ദ്രങ്ങൾ അടച്ചതും വൈറസ് ബാധയുടെ സാഹചര്യത്തിൽ പല സംസ്ഥാനങ്ങളും അതിർത്തിയടച്ചതും ഓൺലൈൻ ഡെലിവറിക്ക് വെല്ലുവിളിയായി. ഇതെല്ലാം കണക്കിലെടുത്താണ് നിയമനം നടത്താൻ ബിഗ്ബാസ്കറ്റ് മുന്നോട്ട് വന്നത്. ഈ അത്യവശ്യഘട്ടത്തിൽ ജോലിയിൽ പ്രവേശിക്കുന്നവർക്ക് മികച്ച ശമ്പളവും ആനുകൂല്യങ്ങളും ഹെൽത്ത് ഇൻഷുറൻസും ഏർപ്പെടുത്തുമെന്നും സ്ഥാപനം വ്യക്തമാക്കി.
ഇൻഡോറിലും കൊച്ചിയിലുമൊഴികെയുള്ള എല്ലാ നഗരങ്ങളിലും ജോലിക്കാരുടെ കുറവുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ആവശ്യമുള്ള ഉപഭോക്താക്കൾക്ക് സാധനങ്ങൾ വീടുകളിൽ എത്തിച്ച് നൽകാൻ ഊബറുമായും ബിഗ്ബാസ്കറ്റ് കൈകോർത്തിരുന്നു.
Content Highlights: Bigbasket to hire 10,000 people for delivery,warehouse needs
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..