Photo: Mathrubhumi
തിരുവനന്തപുരം: അര്‍ഹതപ്പെട്ടതെന്ന് സുപ്രീംകോടതി വിധിച്ച സ്ഥാനക്കയറ്റത്തിനും ആനുകൂല്യങ്ങള്‍ക്കുമായി വിരമിച്ചശേഷവും ഒരു വിഭാഗം ബി.ഡി.ഒ.മാര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്നു. 1989ലെ പി.എസ്.സി./ വിജ്ഞാപനം അനുസരിച്ച് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍മാരായി 1992ല്‍ ജോലിയില്‍ പ്രവേശിച്ച പട്ടികജാതി/വര്‍ഗ വിഭാഗം ജീവനക്കാരാണിവര്‍. 2011ല്‍ ഇവര്‍ക്ക് അനുകൂലമായി സുപ്രീംകോടതി പുറപ്പെടുവിച്ച വിധി 11 വര്‍ഷം കഴിഞ്ഞിട്ടും നടപ്പാക്കാതെ ഗ്രാമവികസന കമ്മിഷണറേറ്റും തദ്ദേശ സ്വയംഭരണ വകുപ്പും അട്ടിമറിക്കുകയാണെന്ന് പരാതിയുണ്ട്.
1996ല്‍ ഇവര്‍ക്ക് സീനിയര്‍ ബി.ഡി.ഒ.മാരായി ഗ്രേഡ് സ്ഥാനക്കയറ്റം നല്കി. 1999ല്‍ പ്രസിദ്ധീകരിച്ച മുന്ഗണനാപ്പട്ടികയനുസരിച്ച് 2000ത്തില്‍ അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മിഷണര്‍മാരായി. 1993ല്‍ ജനറല്‍ റിക്രൂട്ട്മെന്റ് വഴി ബി.ഡി.ഒ.മാരായവര്‍ ഈ സ്ഥാനക്കയറ്റം ചോദ്യംചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്ത് അനുകൂലവിധി സമ്പാദിച്ചു. സിംഗിള്‍ ബെഞ്ചിന്റെ വിധി പിന്നീട് ഡിവിഷന്‍ബെഞ്ചും ശരിവെച്ചു.
ഹൈക്കോടതിയില്‍ അപ്പീല്‍ പരിഗണനയിലിരിക്കുമ്പോള്ത്തന്നെ ഗ്രാമവികസന കമ്മിഷണര്‍ മുന്‍ഗണനാപ്പട്ടിക പുനഃക്രമീകരിച്ചു. ഒരു വര്‍ഷം സര്‍വീസ് കുറവുള്ളവര്‍ ഇതിലൂടെ ഡെപ്യൂട്ടി ഡെവലപ്മെന്റ് കമ്മിഷണറായും അഡീഷണല്‍ ഡെവലപ്മെന്റ് കമ്മിഷണറായും സ്ഥാനക്കയറ്റം നേടി. ഇതിനെതിരേ പിന്നാക്ക വിഭാഗക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ അനുകൂലവിധി ലഭിച്ചു.
പി.എസ്.സി. നിയമനശുപാര്ശയുടെ തീയതിയാണ് സര്‍വീസ് മുന്‍ഗണനയുടെ മാനദണ്ഡമെന്ന് വിധിയില്‍ പറയുന്നു. ഈ വിധി നടപ്പാക്കിക്കിട്ടുന്നതിനാണ് ഹര്‍ജിക്കാര്‍ വര്‍ഷങ്ങളായി ഓഫീസുകള്‍ കയറിയിറങ്ങുന്നത്. ഇതിനിടെ ആറുപേര്‍ സര്‍വീസില്‍നിന്നു വിരമിച്ചു. രണ്ടുപേര്‍ മരിച്ചു.
കെ.എസ്.ആന്‍ഡ് എസ്.എസ്.ആറിലെ സ്ഥാനക്കയറ്റ വ്യവസ്ഥകള്‍ ദുര്‍ബല വിഭാഗങ്ങള്‍ക്ക് അനുവദിക്കാത്ത ഹൈക്കോടതിവിധിക്കെതിരേ അപ്പീല്‍ സമര്‍പ്പിക്കാന്‍പോലും സര്‍ക്കാരോ സര്‍വീസ് സംഘടനകളോ തയ്യാറായില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു.
Content Highlights: BDO's Fighting for work benefits after rertirement
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..