
കണ്ണൂരിലെ നിഫ്റ്റ് ക്യാംപസ്
ഡല്‍ഹി ആസ്ഥാനമായുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയില്‍ 190 അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്. കരാര്‍നിയമനമായിരിക്കും. സ്ഥാപനത്തിന്റെ രാജ്യത്തെ വിവിധഭാഗങ്ങളിലായുള്ള കാമ്പസുകളിലേക്കാണ് നിയമനം. നേരിട്ടുള്ള നിയമനമാണ്. കാറ്റഗറി: ജനറല്‍77, എസ്.സി.27, എസ്.ടി.14, ഒ.ബി.സി.53, ഇ.ഡബ്ല്യു.എസ്.19.
യോഗ്യത
ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തരബിരുദവും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ പിഎച്ച്.ഡി.യും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും.
പ്രായപരിധി
40. 31.01.2020 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചുവര്‍ഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവര്‍ഷവും വയസ്സിളവ് ലഭിക്കും.
തിരഞ്ഞെടുപ്പ്
എഴുത്തുപരീക്ഷയിലൂടെയും അധ്യാപനപരിചയത്തിന്റെ പരിശോധനയിലൂടെയും അഭിമുഖത്തിലൂടെയുമാണ് തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷ ഡെല്‍ഹി, മുംബൈ, ബെംഗളൂരു, ഭുവനേശ്വര്‍, ഭോപാല്‍, ഗുവാഹാട്ടി എന്നിവിടങ്ങളിലായിരിക്കും. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.nift.ac.in കാണുക. ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 31. അപേക്ഷ തപാലില്‍ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 15.
ശമ്പളം: 56,100 രൂപ
Content Highlights: Assistant Professor at NIFT
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..