അമൃത സര്‍വകലാശാലയില്‍ അധ്യാപക ഒഴിവുകള്‍; ജൂണ്‍ ആറുവരെ അപേക്ഷിക്കാം


അസിസ്റ്റന്റ് / അസ്സോസിയേറ്റ് പ്രൊഫസര്‍ ഓഫ് പ്രാക്ടീസ്, അസിസ്റ്റന്റ് പ്രൊഫസര്‍ ഓഫ് പ്രാക്ടീസ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്

പ്രതീകാത്മക ചിത്രം | Photo: gettyimages.in 

മൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കൊച്ചി ക്യാമ്പസിലെ അമൃത സെന്റർ ഫോർ നാനോസയൻസ് ആൻഡ് മൊളിക്യൂലാർ മെഡിസിൻ വിഭാഗത്തിലെ വിവിധ അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നാനോടെക്നോളജി മേഖലയുമായി ബന്ധപ്പെട്ടുള്ള ഊർജ്ജ വിഭാഗത്തിലാണ് ഒഴിവുകൾ. അസിസ്റ്റന്റ് / അസ്സോസിയേറ്റ് പ്രൊഫസർ ഓഫ് പ്രാക്ടീസ്, അസിസ്റ്റന്റ് പ്രൊഫസർ ഓഫ് പ്രാക്ടീസ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

അസിസ്റ്റന്റ് / അസോസിയേറ്റ് പ്രൊഫസർ ഓഫ് പ്രാക്ടീസ് (എ.പി./ എ.എ.പി.): ആകെ രണ്ട് ഒഴിവുകൾ. ഊർജം, നാനോടെക്നോളജി തുടങ്ങിയ വിഷയത്തിൽ ഗവേഷണം നടത്തിയവരായിരിക്കണം ഉദ്യോഗാർത്ഥികൾ. സ്വതന്ത്രമായി ഗവേഷണം നടത്തിയവർക്ക് മുൻഗണന. അഞ്ച് വർഷത്തേക്കായിരിക്കും നിയമനം. അഞ്ച് വർഷം പൂർത്തിയാക്കിയവരെ മികവിന്റെ അടിസ്ഥാനത്തിൽ അടുത്ത ലെവലിലേക്ക് പരിഗണിക്കും.

അസിസ്റ്റന്റ് പ്രൊഫസർ ഓഫ് പ്രാക്ടീസ് (എ.പി.): ആകെ രണ്ട് ഒഴിവുകൾ. ഫിസിക്സ്, കെമസ്ട്രി, മെറ്റീരിയൽ സയൻസ്, എനർജി സയൻസ് തുടങ്ങിയ വിഷയങ്ങളിൽ പിഎച്ച്. ഡി. യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. മേൽപ്പറഞ്ഞ വിഷയങ്ങളിൽ ഏതിലെങ്കിലും ബിരുദ / ബിരുദാനന്തര തലത്തിൽ അധ്യാപന പരിചയമുണ്ടായിരിക്കണം. ആദ്യ ഘട്ടത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. തുടർന്ന് മൂന്ന് വർഷം വരെ നീട്ടും. അധ്യാപന മികവിന്റെ അടിസ്ഥാനത്തിൽ തസ്തികയിൽ സ്ഥിരപ്പെടുത്തിയേക്കാം.

താത്‌പര്യമുള്ളവർ researchsecretary@aims.amrita.edu എന്ന മെയിലിലേക്ക് വിശദമായ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും അയക്കുക. കൂടാതെ ഓൺലൈനായും അപേക്ഷിക്കണം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂൺ ആറ്. കൂടുതൽ വിവരങ്ങൾക്ക് https://www.amrita.edu/jobs സന്ദർശിക്കുക. ഫോൺ: 0484 2858750.

Content Highlights: Assistant Professor associate professor vacancy in Amirta University

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022

Most Commented