Assam Rifles (Photo: PTI)
അസം റൈഫിള്‍സില്‍ ടെക്‌നിക്കല്‍ ആന്‍ഡ് ട്രേഡ്‌സ്മാന്‍ റിക്രൂട്ട്‌മെന്റ് റാലി 2022-ന് വിജ്ഞാപനമായി. ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലായി 1281 ഒഴിവാണുള്ളത്. റാലി സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കാനാണ് ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ളത്. ചില ട്രേഡുകളില്‍ വനിതകള്‍ക്കും അപേക്ഷിക്കാം. ഭിന്നശേഷിക്കാര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല.
സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങള്‍ തിരിച്ചാണ് ഒഴിവുകള്‍ വിജ്ഞാപനം ചെയ്തിരിക്കുന്നത്. ഏത് സംസ്ഥാനത്തെ/ കേന്ദ്രഭരണ പ്രദേശത്തെ ഒഴിവിലേക്കാണോ അപേക്ഷിക്കുന്നത് ആ സംസ്ഥാനത്ത്/ കേന്ദ്രഭരണ പ്രദേശത്ത് താമസിക്കുന്നയാളായിരിക്കണം. അത് തെളിയിക്കാന്‍ താമസസ്ഥലം സംബന്ധിച്ച രേഖ (ഡൊമിസൈല്‍/ പെര്‍മനന്റ് റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്) അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. പിന്നീട് മാറ്റാനാവില്ല.
കേരളത്തില്‍ 39 ഒഴിവും ലക്ഷദ്വീപില്‍ ഒരു ഒഴിവുമാണുള്ളത്.
കേരളത്തിലെ ഒഴിവുകള്‍: ഹവില്‍ദാര്‍ (ക്ലാര്‍ക്ക്)-12, ഹവില്‍ദാര്‍ (ഓപ്പറേറ്റര്‍ റേഡിയോ ആന്‍ഡ് ലൈന്‍)-18, വാറണ്ട് ഓഫീസര്‍ (റേഡിയോ മെക്കാനിക്)-1, റൈഫിള്‍മാന്‍ (ആര്‍മറര്‍)-1, നായ്ബ് സുബേദാര്‍ (ബ്രിഡ്ജ് ആന്‍ഡ് റോഡ്)-2, റൈഫിള്‍മാന്‍ (നഴ്‌സിങ് അസിസ്റ്റന്റ്)-2, റൈഫിള്‍മാന്‍ (വാഷര്‍മാന്‍)-3. ലക്ഷദ്വീപിലെ ഒരു ഒഴിവ് ഹവില്‍ദാര്‍ (ക്ലാര്‍ക്ക്) തസ്തികയിലാണ്.
ട്രേഡും ഇനിഷ്യല്‍ റാങ്കും യോഗ്യതയും പ്രായവും ക്രമത്തില്‍.
ബ്രിഡ്ജ് ആന്‍ഡ് റോഡ് (പുരുഷന്‍, വനിത): നായ്ബ് സുബേദാര്‍- പത്താംക്ലാസ് തത്തുല്യം, സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമ (ബ്രിഡ്ജ് ആന്‍ഡ് റോഡ്). 18-23 വയസ്സ്.
ക്ലാര്‍ക്ക് (പുരുഷന്‍, വനിത): ഹവില്‍ദാര്‍- സീനിയര്‍ സെക്കന്‍ഡറി/പ്ലസ്ടു/ തത്തുല്യം. കംപ്യൂട്ടര്‍ ടൈപ്പിങ് സ്പീഡ്: മിനിറ്റില്‍ 35 ഇംഗ്ലീഷ് വാക്ക്/ 30 ഹിന്ദി വാക്ക്. 18-25 വയസ്സ്.
റിലീജിയസ് ടീച്ചര്‍ (പുരുഷന്മാര്‍ മാത്രം): നായ്ബ് സുബേദാര്‍- ബിരുദവും സംസ്‌കൃതം മാധ്യമ/ ഹിന്ദി ഭൂഷണ്‍. 18-30 വയസ്സ്.
ഓപ്പറേറ്റര്‍ റേഡിയോ ആന്‍ഡ് ലൈന്‍ (പുരുഷന്‍മാര്‍ മാത്രം): ഹവില്‍ദാര്‍-പത്താംക്ലാസ് വിജയം/ തത്തുല്യവും റേഡിയോ ആന്‍ഡ് ടെലിവിഷന്‍/ ഇലക്ട്രോണിക്‌സില്‍ രണ്ടുവര്‍ഷത്തെ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ്. അല്ലെങ്കില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ ഉള്‍പ്പെട്ട പന്ത്രണ്ടാംക്ലാസ് വിജയം/ തത്തുല്യം. 18-25 വയസ്സ്.
റേഡിയോ മെക്കാനിക് (പുരുഷന്മാര്‍ മാത്രം): വാറണ്ട് ഓഫീസര്‍- പത്താംക്ലാസും റേഡിയോ ആന്‍ഡ് ടെലിവിഷന്‍ ടെക്‌നോളജി/ ഇലക്ട്രോണിക്‌സ്/ ടെലികമ്യൂണിക്കേഷന്‍സ്/ കംപ്യൂട്ടര്‍/ ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിങ്/ ഡൊമസ്റ്റിക് അപ്ലയന്‍സില്‍ ഡിപ്ലോമ. അല്ലെങ്കില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെ വിജയിച്ച പന്ത്രണ്ടാംക്ലാസ്/ തത്തുല്യവും. 18-23 വയസ്സ്.
ആര്‍മറര്‍ (പുരുഷന്‍മാര്‍ മാത്രം): റൈഫിള്‍മാന്‍- പത്താംക്ലാസ്. 18-23 വയസ്സ്.
ലബോറട്ടറി അസിസ്റ്റന്റ് (പുരുഷന്മാര് മാത്രം): റൈഫിള്‍മാന്‍- പത്താംക്ലാസ്. 18-23 വയസ്സ്.
നഴ്‌സിങ് അസിസ്റ്റന്റ് (പുരുഷന്മാര് മാത്രം): റൈഫിള്‍മാന്‍- ഇംഗ്ലീഷ്, സയന്‍സ്, മാത്തമാറ്റിക്‌സ്, ബയോളജി എന്നിവ ഉള്‍പ്പെട്ട പത്താംക്ലാസ് വിജയം. 18-23 വയസ്സ്.
വെറ്ററിനറി ഫീല്‍ഡ് അസിസ്റ്റന്റ്: വാറണ്ട് ഓഫീസര്‍- പ്ലസ്ടു വിജയവും വെറ്ററിനറി സയന്‍സില്‍ ഡിപ്ലോമാ സര്‍ട്ടിഫിക്കറ്റും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും. 21-23 വയസ്സ്.
ആയ (പാരാമെഡിക്കല്‍) (വനിതകള്‍ മാത്രം): റൈഫിള്‍മാന്‍- പത്താം ക്ലാസ് വിജയം. 18-25 വയസ്സ്.
വാഷര്‍മാന്‍ (പുരുഷന്മാര്‍ മാത്രം): റൈഫിള്‍മാന്‍- പത്താംക്ലാസ് വിജയം. 18-23 വയസ്സ്.
പ്രായപരിധിയിലെ ഇളവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക.
തിരഞ്ഞെടുപ്പ്: ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ്, ട്രേഡ് ടെസ്റ്റ് (സ്‌കില്‍ ടെസ്റ്റ്), എഴുത്തുപരീക്ഷ എന്നിവ നടത്തിയാവും തിരഞ്ഞെടുപ്പ്. ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ്- പുരുഷന്‍മാര്‍ 24 മിനിറ്റില്‍ അഞ്ച് കിലോമീറ്ററും വനിതകള്‍ 8.30 മിനിറ്റില്‍ 1.6 കിലോമീറ്ററും ഓടിയെത്തണം. എഴുത്തുപരീക്ഷ 100 മാര്‍ക്കിനുള്ളതായിരിക്കും.
ജനറല്‍/ ഇ.ഡബ്ല്യു.എസ്. വിഭാഗക്കാര്‍ക്ക് 35 ശതമാനവും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 33 ശതമാനവും മാര്‍ക്കാണ് പാസാവാന്‍ വേണ്ടത്. ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ്, ട്രേഡ് ടെസ്റ്റ് (സ്‌കില്‍ ടെസ്റ്റ്), എഴുത്തുപരീക്ഷ എന്നിവയിലെ പ്രകടനമെല്ലാം വിലയിരുത്തി മെഡിക്കല്‍ എക്‌സാമിനേഷന് അയയ്ക്കേണ്ടവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കും.
ശാരീരികശേഷി പരിശോധന, ശാരീരികക്ഷമതാ പരീക്ഷ, എഴുത്തുപരീക്ഷ എന്നിവയുടെ കേന്ദ്രവും തീയതിയും പിന്നീട് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
ഓരോ തസ്തികയിലേയും ശാരീരിക യോഗ്യത അറിയുന്നതിന് വിജ്ഞാപനം കാണുക.
ഫീസ്: ഗ്രൂപ്പ് ബി തസ്തികകളിലേക്ക് 200 രൂപയും ഗ്രൂപ്പ് എ തസ്തികകളിലേക്ക് 100 രൂപയുമാണ് അപേക്ഷാഫീസ്. ഓണ്‍ലൈനായി ഫീസ് അടയ്ക്കാം. വനിതകള്‍ക്കും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും വിമുക്തഭടര്‍ക്കും ഫീസ് ബാധകമല്ല.
അപേക്ഷാ സമര്‍പ്പണം: അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ജൂണ്‍ 6 മുതല്‍ ജൂലായ് 20 വരെ അപേക്ഷിക്കാം.
തൊഴിലവസരങ്ങള്‍ അറിയാം, മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കാം - തൊഴില്‍വാര്‍ത്ത വാങ്ങാം
Content Highlights: Assam Rifles Tradesman Recruitment 2022
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..