ആരോഗ്യകേരളത്തില്‍ സ്റ്റാഫ് നഴ്‌സ്: 1749 ഒഴിവുകള്‍


Representative image/NM Pradeep

നാഷണല്‍ ഹെല്‍ത്ത് മിഷന്‍ കേരള (ആരോഗ്യകേരളം), സ്റ്റാഫ് നഴ്‌സ് തസ്തികയിലെ 1749 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്മെന്റ് (സി.എം.ഡി.) മുഖേന ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. വിവിധ ജില്ലകളില്‍ കരാറടിസ്ഥാനത്തിലായിരിക്കും നിയമനം.

തസ്തികമിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ (എം.എല്‍.എസ്.പി.) (സ്റ്റാഫ് നഴ്‌സ്); ആകെ പ്രതീക്ഷിത ഒഴിവ്: 1749. ജില്ല തിരിച്ചുള്ള ഒഴിവുകളുടെ എണ്ണം: കൊല്ലം-115, പത്തനംതിട്ട-100, ആലപ്പുഴ-84, കോട്ടയം-130, ഇടുക്കി-126, എറണാകുളം-137, തൃശ്ശൂര്‍-179, പാലക്കാട്-207, മലപ്പുറം-244, കോഴിക്കോട്-118, വയനാട്-47, കണ്ണൂര്‍-163, കാസര്‍കോട്-99.

കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കായിJoin Whatsapp group

യോഗ്യത

ബി.എസ്സി. നഴ്‌സിങ് അല്ലെങ്കില്‍ ജി.എന്‍.എമ്മും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും (പ്രവൃത്തിപരിചയം 2022 ഒക്ടോബര്‍ ഒന്നിനുമുന്‍പായി നേടിയതാകണം). പ്രായപരിധി: 2022 ഒക്ടോബര്‍ ഒന്നിന് 40 വയസ്സ്. ശമ്പളം: 17,000 രൂപ (പരിശീലനകാലത്ത്-നാലുമാസം). പരിശീലനത്തിനുശേഷം 17,000+1000 രൂപ (ടി.എ.). കമ്യൂണിറ്റി ഹെല്‍ത്ത് നഴ്‌സിങ് ഇന്റഗ്രേറ്റഡ് ബി.എസ്സി./പോസ്റ്റ് ബേസിക് നഴ്‌സിങ് കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് പരിശീലനമുണ്ടായിരിക്കില്ല. ജില്ലാതലത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഒരാള്‍ക്ക് ഒരു ജില്ലയിലേക്കുമാത്രമേ, അപേക്ഷിക്കാനാകൂ. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും രേഖാപരിശോധനയുടെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

അപേക്ഷ

അപേക്ഷ www.kcmd.in വഴി നല്‍കണം. അപേക്ഷകര്‍ക്ക് ഇ-മെയില്‍ ഐ.ഡി.യും മൊബൈല്‍ഫോണ്‍ നമ്പറും ഉണ്ടായിരിക്കണം. അവസാനതീയതി: ഒക്ടോബര്‍ 21 വൈകീട്ട് അഞ്ച്. വിവരങ്ങള്‍ക്ക്: www.kcmd.in | www.arogyakeralam.gov.in

Content Highlights: arogya keralam, staff nurse recruitment, national health mission, nursing jobs


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented