-
കരസേനയിലെ ടെക്നിക്കൽ എൻട്രി സ്കീം-44 ലേക്ക് അപേക്ഷ ക്ഷണിച്ചു. 90 ഒഴിവുണ്ട്. ശാസ്ത്രവിഷയങ്ങളിൽ പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം.
യോഗ്യത: 70 ശതമാനം മാർക്കോടെ പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ (10+2 രീതിയിൽ) പാസായിരിക്കണം. പ്ലസ്ടുവിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ പഠിച്ചിരിക്കണം.
പ്രായപരിധി: 2001 ജൂലായ് 2-നും 2004 ജൂലായ് 1-നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.
അഞ്ചുവർഷത്തെ പരിശീലനമാണുണ്ടാകുക. നാലുവർഷത്തെ പരിശീലനം കഴിഞ്ഞാൽ കരസേനയിൽ ലെഫ്റ്റനന്റ് റാങ്കിൽ നിയമിക്കും.
www.joinindianarmy.nic.in വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി: സെപ്റ്റംബർ 9.
Content Highlights: Army Technical Entry Scheme: Apply by 9 September
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..