പ്രതീകാത്മക ചിത്രം ഫോട്ടോ: ഫോട്ടോ: സി.ആർ ഗിരീഷ്‌കുമാർ/മാതൃഭൂമി
ന്യൂഡല്‍ഹി: റിക്രൂട്ട്മെന്റ് പ്രക്രിയയില്‍ സമൂല മാറ്റത്തിനൊരുങ്ങി സൈന്യം. കായികശേഷിക്കൊപ്പം എഴുത്തുപരീക്ഷയില്‍ കൂടി മികവ് തെളിയിക്കുന്നവര്‍ക്കാണ് ഇനി സൈന്യത്തില്‍ അവസരം ലഭിക്കുക. ഇതനുസരിച്ച് എഴുത്ത് പരീക്ഷയ്ക്ക് ശേഷമായിരിക്കും റിക്രൂട്ട്‌മെന്റ് റാലി നടത്തുക
'റിക്രൂട്ട്‌മെന്റ് റാലികള്‍ക്ക് ശേഷമായിരുന്നു മുന്‍പ് എഴുത്ത് പരീക്ഷ നടന്നിരുന്നത്. എന്നാൽ കായിക ശേഷിക്കൊപ്പം ബുദ്ധിസാമര്‍ത്ഥ്യം കൂടി സൈനികന് ആവശ്യമായതുകൊണ്ട് ഇനി എഴുത്തുപരീക്ഷ ആദ്യം നടക്കും- ആര്‍മി റിക്രൂട്ട്‌മെന്റ് ഓഫീസര്‍ കേണല്‍ ജി.സുരേഷ് ബുധനാഴ്ച മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
മൂന്ന് ഘട്ടമായിരിക്കും റിക്രൂട്ട്‌മെന്റ് പ്രക്രിയ. എഴുത്തുപരീക്ഷയ്ക്ക് ശേഷം കായികക്ഷമതാ പരീക്ഷയും മെഡിക്കല്‍ പരിശോധനയും നടക്കും. എഴുത്തുപരീക്ഷയില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായിരിക്കും ശാരീരികക്ഷമതാ പരിശോധന.
250 രൂപയാണ് പരീക്ഷാ ഫീസായി ഈടാക്കുക. നിലവില്‍ വിജ്ഞാപനം ചെയ്ത അഗ്നീവീര്‍ റിക്രൂട്ട്‌മെന്റ് പുതുക്കിയ പരീക്ഷാരീതി അനുസരിച്ചായിരിക്കും നടത്തുകയെന്നും കേണല്‍ ജി.സുരേഷ് വ്യക്തമാക്കി.
വിവരങ്ങൾക്ക്: joinindianarmy.nic.in
Content Highlights: Army Recruitment Rules Changed, Indian army, join Indian military
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..