ആര്‍മി ഓര്‍ഡനന്‍സ് കോര്‍പ്സില്‍ മെറ്റീരിയല്‍ അസിസ്റ്റന്റ്; ശമ്പളം: 29,200-92,300 രൂപ


പ്രതീകാത്മക ചിത്രം | Photo: Mathrubhumi Archives

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ആര്‍മി ഓര്‍ഡനന്‍സ് കോര്‍പ്സിലെ, ഗ്രൂപ്പ് സി തസ്തികയിലെ 419 ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സെക്കന്തരാബാദിലെ സെന്‍ട്രല്‍ റിക്രൂട്ട്മെന്റ് സെല്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്.

തസ്തിക: മെറ്റീരിയല്‍ അസിസ്റ്റന്റ്: 419 ഒഴിവ് (ജനറല്‍-171, ഇ.ഡബ്ല്യു.എസ്.-42, ഒ.ബി.സി-113, എസ്.സി.-62, എസ്.ടി.-31)(ഇ.എസ്.എം.-41, എം.എസ്.പി.-20, പി.ഡബ്‌ള്യു.ഡി.-16)

റീജണ്‍ അടിസ്ഥാനത്തിലുള്ള ഒഴിവുകളുടെ വിഭജനം: ഈസ്റ്റേണ്‍ (അസം, അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മണിപ്പുര്‍)-10, വെസ്റ്റേണ്‍ (ഡല്‍ഹി, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഹരിയാണ)-120, നോര്‍ത്തേണ്‍ (ജമ്മു & കശ്മീര്‍, ലഡാക്ക്)-23, സതേണ്‍ (മഹാരാഷ്ട്ര, തെലങ്കാന, തമിഴ്നാട്)-32, സൗത്ത് വെസ്റ്റേണ്‍ (രാജസ്ഥാന്‍, ഗുജറാത്ത്)-23, സെന്‍ട്രല്‍ വെസ്റ്റ് (മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്)-185, സെന്‍ട്രല്‍ ഈസ്റ്റ് (പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ്, സിക്കിം)-26. ശമ്പളം: 29,200-92,300 രൂപ.

അപേക്ഷിക്കാനാവശ്യമായ യോഗ്യത, പ്രായപരിധി എന്നിവയടങ്ങിയ വിശദ വിജ്ഞാപനം www.aocrecruitment.gov.in -ല്‍ പ്രസിദ്ധീകരിക്കും. ഇതേ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തീയതി; നവംബര്‍ 11.

മത്സരപരീക്ഷകളില്‍ ഉന്നതവിജയം നേടാം തൊഴിലവസരങ്ങള്‍ അറിയാം- മാതൃഭൂമി തൊഴില്‍ വാര്‍ത്തയിലൂടെ

Content Highlights: Army Ordnance Corps Recruitment 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഗുജറാത്തില്‍ ചരിത്രവിജയത്തിലേക്ക് കുതിച്ച് BJP.;നിലംപൊത്തി കോണ്‍ഗ്രസ്, വരവറിയിച്ച് AAP

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented