നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ അപ്രിന്റിസ് ഷിപ്പിന് അവസരം


പ്രതീകാത്മക ചിത്രം | Photo:gettyimages.in

നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ (പ്രയാഗ് രാജ്) അപ്രന്റിസ് ഷിപ്പിന് അവസരം. വിവിധ ട്രേഡുകളിലായി 1659 ഒഴിവുണ്ട്. പ്രയാഗ് രാജ് ഡിവിഷനിലെ മെക്കാനിക് ഡിപ്പാര്‍ട്ട്‌മെന്റ്, ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ്, ജാന്‍സി ഡിവിഷന്‍, ജാന്‍സി വര്‍ക്ക് ഷോപ്പ്, ആഗ്ര ഡിവിഷന്‍ എന്നിവിടങ്ങളിലാണ് അവസരം. ഒരുവര്‍ഷമാണ് ട്രെയിനിങ് കാലാവധി. പത്താംക്ലാസും ഐ.ടി.ഐ.യും പാസായവര്‍ക്ക് അപേക്ഷിക്കാം.

ട്രേഡുകള്‍: ഫിറ്റര്‍, വെല്‍ഡര്‍, അര്‍മച്വര്‍ വിന്‍ഡര്‍, മെഷീനിസ്റ്റ്, കാര്‍പ്പെന്റര്‍, ഇലക്ട്രീഷ്യന്‍, പെയിന്റര്‍ (ജനറല്‍), മെക്കാനിക്കല്‍ (ഡി.എസ്.എല്‍.), ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം മെയിന്റനന്‍സ്, പ്ലംബര്‍, മെക്കാനിക് കം ഓപ്പറേറ്റര്‍ ഇലക്ട്രോണിക്സ് കമ്യൂണിക്കേഷന്‍ സിസ്റ്റം, ഹെല്‍ത്ത് സാനിറ്ററി ഇന്‍സ്‌പെക്ടര്‍, മള്‍ട്ടിമീഡിയ ആന്‍ഡ് വെബ് പേജ് ഡിസൈനര്‍, എം.എം.ടി.എം., ക്രെയിന്‍, ഡ്രോട്ട്‌സ്മാന്‍ (സിവില്‍), സ്റ്റെനോഗ്രാഫര്‍ (ഇംഗ്ലീഷ്), സ്റ്റെനോഗ്രാഫര്‍ (ഹിന്ദി).

യോഗ്യത: 10+2 സമ്പ്രദായത്തിന്റെ ഭാഗമായ പത്താംക്ലാസ്/ എസ്.എസ്.എല്‍.സി./ മെട്രിക്കുലേഷനില്‍ 50 ശതമാനം മാര്‍ക്കോടെയുള്ള വിജയവും ഐ.ടി.ഐ./ നാഷണല്‍ സര്‍ട്ടിഫിക്കറ്റും (എന്‍.സി.വി.ടി./ എസ്.സി.വി.ടി). 28.06.2022 -നകം യോഗ്യത നേടിയവരായിരിക്കണം അപേക്ഷകര്‍. എന്‍ജിനീയറിങ് ബിരുദധാരികളോ ഡിപ്ലോമക്കാരോ അപേക്ഷിക്കാന്‍ പാടില്ല.

പ്രായം: 2022 ഓഗസ്റ്റ് ഒന്നിന് 15 വയസ്സ് പൂര്‍ത്തിയായവരും 24 വയസ്സ് കവിയാത്തവരുമായിരിക്കണം അപേക്ഷകര്‍. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടര്‍ക്കും നിയമാനുസൃത വയസ്സിളവ്‌ലഭിക്കും.

അപേക്ഷാഫീസ്: വനിതകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും ഫീസ് ഇല്ല. മറ്റുള്ളവര്‍ 100 രൂപ ഓണ്‍ലൈനായി അടയ്ക്കണം.

അപേക്ഷ: ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചിരിക്കുന്ന രേഖകള്‍ സ്വയം സാക്ഷ്യപ്പെടുത്തി അപ്ലോഡ് ചെയ്യണം.വിജ്ഞാപനത്തിനും അപേക്ഷിക്കുന്നതിനും www.rrcpryj.org എന്ന വെബ്‌സൈറ്റ് കാണുക. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി: ഓഗസ്റ്റ് 1.

Content Highlights: apprenticeship opportunity in north central railway

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


05:31

മാവില വിറ്റും പണം കണ്ടെത്താം; ഇത് കുറ്റ്യാട്ടൂർ പെരുമ

Apr 12, 2022

Most Commented