വിവിധ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം 


Representative image/ Getty images

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ മാര്‍ക്കറ്റിങ് വിഭാഗം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 265 ഒഴിവുണ്ട്. ഇതില്‍ 54 ഒഴിവ് കേരളത്തിലാണ്. ചെന്നൈ ആസ്ഥാനമായുള്ള ഡിവിഷനുകീഴില്‍ കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളും പുതുച്ചേരിയുമാണ് ഉള്‍പ്പെടുന്നത്. പരീക്ഷ കൊച്ചി ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. അക്കൗണ്ട്സ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, റീട്ടെയില്‍ സെയില്‍സ് അസോസിയേറ്റ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. അക്കൗണ്ട്സ് വിഭാഗത്തിലേക്ക് ബിരുദധാരികള്‍ക്കാണ് അവസരം. ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, റീട്ടെയില്‍ സെയില്‍സ് അസോസിയേറ്റ് എന്നിവയിലേക്ക് സ്‌കില്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും ഫ്രഷേഴ്സിനും അപേക്ഷിക്കാം.

കാലാവധി: അക്കൗണ്ട്സ് വിഭാഗത്തിലേക്ക് 12 മാസം അല്ലെങ്കില്‍ 13 മാസവും 20 ദിവസവുമാണ് കാലാവധി. ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് 15 മാസത്തെയും റീട്ടെയില്‍ സെയില്‍സ് അസോസിയേറ്റിന് 14 മാസത്തെയും പരിശീലനമാണ് ലഭിക്കുക.
കേരളത്തിലെ ഒഴിവുകള്‍: അക്കൗണ്ട്സ്- 40, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍- 4 (ഫ്രഷേഴ്സ്-3, സ്‌കില്‍ സര്‍ട്ടിഫിക്കറ്റ് നേടിയവര്‍-1), റീട്ടെയില്‍ സെയില്‍സ് എക്സിക്യുട്ടീവ്-10 (ഫ്രഷേഴ്സ്-8, സ്‌കില്‍ സര്‍ട്ടിഫിക്കറ്റ് നേടിയവര്‍-2).യോഗ്യത: അക്കൗണ്ട്സ് എക്സിക്യുട്ടീവ്/ ഗ്രാജുവേറ്റ് അപ്രന്റിസ് വിഭാഗത്തിലേക്ക് ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദമാണ് യോഗ്യത. എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 45 ശതമാനവും മറ്റുള്ളവര്‍ക്ക് 50 ശതമാനവും മാര്‍ക്ക് ഉണ്ടായിരിക്കണം. ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, റീട്ടെയില്‍ സെയില്‍സ് അസോസിയേറ്റ് എന്നിവയിലേക്ക് അപേക്ഷിക്കുന്നവര്‍ 12-ാം ക്ലാസ് പാസായവരായിരിക്കണം. ബിരുദധാരികളായിരിക്കരുത്. ഇതിനുപുറമേ, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (സ്‌കില്‍ സര്‍ട്ടിഫിക്കറ്റ് ഹോള്‍ഡേഴ്സ്), റീട്ടെയില്‍ സെയില്‍സ് അസോസിയേറ്റ് (സ്‌കില്‍ സര്‍ട്ടിഫിക്കറ്റ് ഹോള്‍ഡേഴ്സ്) എന്നിവയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് കുറഞ്ഞത് ഒരുവര്‍ഷത്തില്‍ കുറയാത്ത ദൈര്‍ഘ്യമുള്ള കോഴ്സിലൂടെ അംഗീകൃത സ്ഥാപനത്തില്‍നിന്ന് ഡൊമസ്റ്റിക് ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍/ റീട്ടെയില്‍ ട്രെയിനി അസോസിയേറ്റര്‍ എന്നിവയില്‍ സ്‌കില്‍ സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം. വിദൂര വിദ്യാഭ്യാസം വഴിയോ പാര്‍ട്ട് ടൈമായോ നേടിയ യോഗ്യതകള്‍ പരിഗണിക്കുകയില്ല. കേന്ദ്ര ഗവണ്‍മെന്റിന്റെ അപ്രന്റിസ്ഷിപ്പ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം അപേക്ഷകര്‍.

പ്രായം: 31.10.2022-ന് 18-24 വയസ്സ്. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി.- എന്‍.സി.എല്‍. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവുണ്ട്. ഭിന്നശേഷിക്കാരിലെ ജനറല്‍ വിഭാഗക്കാര്‍ക്ക് 10 വര്‍ഷത്തെയും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 15 വര്‍ഷത്തെയും ഒ.ബി.സി.-എന്‍.സി.എല്‍. വിഭാഗക്കാര്‍ക്ക് 13 വര്‍ഷത്തെയും ഇളവ് ലഭിക്കും.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ നടത്തിയാവും തിരഞ്ഞെടുപ്പ്. ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്സ് മാതൃകയിലായിരിക്കും പരീക്ഷ. നവംബര്‍ 27-ന് കൊച്ചി, ചെന്നൈ, ഹൈദരാബാദ്, വിജയവാഡ, ബെംഗളൂരു എന്നിവിടങ്ങളിലായിരിക്കും പരീക്ഷ നടക്കുക.

സിലബസ് ഉള്‍പ്പെടെ വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റിലെ www.iocl.com ലെ-വിജ്ഞാപനം കാണുക. അപേക്ഷ ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. അവസാന തീയതി: നവംബര്‍ 12 (വൈകീട്ട് അഞ്ചുമണി).

ന്യൂക്ലിയര്‍ ഫ്യൂവല്‍ കോംപ്ലില്‍ 345
ആണവോര്‍ജവകുപ്പിന് കീഴില്‍ ഹൈദരാബാദിലുള്ള ന്യൂക്ലിയര്‍ ഫ്യൂവല്‍ കോംപ്ലക്‌സില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐക്കാര്‍ക്കാണ് അവസരം. വിവിധ ട്രേഡുകളിലായി 345 ഒഴിവുണ്ട്. ഒരുവര്‍ഷമാണ് പരിശീലനം.
ഒഴിവുകള്‍ (ട്രേഡ് തിരിച്ച്): അറ്റന്‍ഡന്റ് ഓപ്പറേറ്റര്‍-7, ഇലക്ട്രീഷ്യന്‍-26, ഇലക്ട്രോണിക്‌സ് മെക്കാനിക്-27, ഫിറ്റര്‍-119, ഇന്‍സ്ട്രുമെന്റ് മെക്കാനിക്-6, ലബോറട്ടറി അസിസ്റ്റന്റ് (കെമിക്കല്‍ പ്ലാന്റ്)-8, മെഷീനിസ്റ്റ്-17, കെമിക്കല്‍ പ്ലാന്റ് ഓപ്പറേറ്റര്‍-5, ടര്‍ണര്‍-27, കാര്‍പ്പെന്റര്‍-2, കോപ്പാ-74, മെക്കാനിക് ഡീസല്‍-2, പ്ലംബര്‍-4, വെല്‍ഡര്‍-21.

പ്രായം: 18 വയസ്സില്‍ കുറയരുത്. യോഗ്യത: പത്താംക്ലാസ്, ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ.
സ്‌റ്റൈപ്പന്‍ഡ്: കാര്‍പ്പെന്റര്‍, കോപ്പാ, മെക്കാനിക് ഡീസല്‍, പ്ലംബര്‍, വെല്‍ഡര്‍ എന്നീ ട്രേഡുകളില്‍ 7,700 രൂപയും മറ്റ് ട്രേഡുകളില്‍ 8,050 രൂപയും. അപേക്ഷ: എന്‍.എ.പി.എസ്. പോര്‍ട്ടലായ apprenticeshipindia.gov.in-ല്‍ രജിസ്റ്റര്‍ ചെയ്യണം. ബന്ധപ്പെട്ട രേഖകളും ഇതോടൊപ്പം അപ്ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 5. വിശദവിവരങ്ങള്‍ www.nfc.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.

ഡി.എല്‍.ആര്‍.എല്‍: 101
ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന് (ഡി.ആര്‍.ഡി.ഒ) കീഴില്‍ ഹൈദരാബാദിലുള്ള ഡിഫന്‍സ് ഇലക്ട്രോണിക്സ് റിസര്‍ച്ച് ലബോറട്ടറിയില്‍ (ഡി.എല്‍.ആര്‍.എല്‍) അപ്രന്റിസ്ഷിപ്പിന് അവസരം. ട്രേഡ് അപ്രന്റിസിന്റെ (ഐ.ടി.ഐ) 99 ഒഴിവും ടെക്നീഷ്യന്‍ (ഡിപ്ലോമ) അപ്രന്റിസിന്റെ രണ്ട് ഒഴിവുമാണുള്ളത്. ഒരു വര്‍ഷമാണ് പരിശീലനം.

ഒഴിവുകള്‍: ട്രേഡ് അപ്രന്റിസ്: കോപ്പാ-47, ഇലക്ട്രോണിക് മെക്കാനിക്-14, ഫിറ്റര്‍-5, മെഷിനിസ്റ്റ്-1, ടര്‍ണര്‍-1, കാര്‍പ്പെന്റര്‍-2, ഷീറ്റ് മെറ്റല്‍-2, വെല്‍ഡര്‍-1, ഇലക്ട്രോപ്ലേറ്റിങ്-1, പ്ലാസ്റ്റിക് പ്രോസസ്സിങ്-1, ഡ്രോട്ട്സ്മാന്‍ (മെക്കാനിക്കല്‍)-2, ഡ്രോട്ട്സ്മാന്‍ (സിവില്‍)-1, സെക്രട്ടേറിയല്‍ ട്രെയിനിങ് ആന്‍ഡ് മാനേജ്മെന്റ്-10, ഡീസല്‍ മെക്കാനിക്-2, ഫയര്‍മാന്‍-4, കംപ്യൂട്ടര്‍ ഹാര്‍ഡ്വേര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിങ്-3, ബുക്ക് ബൈന്‍ഡിങ്-2, ടെക്നീഷ്യന്‍ (ഡിപ്ലോമ): എ.എന്‍.എം.-2.

സ്‌റ്റൈപ്പെന്‍ഡ്: 7700-8050 രൂപ. 2019, 2020, 2021 വര്‍ഷങ്ങളില്‍ ഐ.ടി.ഐ. പൂര്‍ത്തിയാക്കിയവര്‍ക്കാണ് ട്രേഡ് അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാനാവുക. അപേക്ഷകര്‍ www.apprenticeshipindia.org എന്ന വെബ്സൈറ്റിര്‍ രജിസ്റ്റര്‍ ചെയ്തവരുമാവണം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.rac.gov.in-ല്‍ ലഭിക്കും. ഇതേ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തീയതി: നവംബര്‍ 18.

ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ഏവിയോണിക്‌സ് ഡിവിഷനില്‍ 59
ഹൈദരാബാദിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സിന്റെ ഏവിയോണിക്‌സ് ഡിവിഷനില്‍ അപ്രന്റിസ്ഷിപ്പ് ട്രെയിനിങ്ങിന് അവസരം. ഗ്രാജ്വേറ്റ്, ഡിപ്ലോമ വിഭാഗങ്ങളിലായി ആകെ 59 ഒഴിവാണുള്ളത്. വാക്-ഇന്‍ ഇന്റര്‍വ്യൂ വഴി ഒരുവര്‍ഷത്തേക്കാണ് നിയമനം. 2020 ജനുവരി 1-നുശേഷം യോഗ്യത നേടിയവര്‍ക്ക് മാത്രമേ അപേക്ഷിക്കാനാവൂ.

ഒഴിവും യോഗ്യതയും: എന്‍ജിനീയറിങ് ഗ്രാജ്വേറ്റ് അപ്രന്റിസ്: 16 ഒഴിവ് (ഇലക്ട്രോണിക്‌സ് & കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്-12, കംപ്യൂട്ടര്‍ എന്‍ജിനീയറിങ്-1, മെക്കാനിക്കല്‍ എന്‍ജിനീയറിങ്-3). യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചില്‍ എന്‍ജിനീയറിങ് ബിരുദം.
ടെക്നീഷ്യന്‍ (ഡിപ്ലോമ) അപ്രന്റിസ്: 25 ഒഴിവ് (ഇലക്ട്രോണിക്‌സ് & കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്-20, കംപ്യൂട്ടര്‍ എന്‍ജിനീയറിങ്-1, സിവില്‍ എന്‍ജിനീയറിങ്-2, ഫാര്‍മസി-1, മെഡിക്കല്‍ ലാബ് ടെക്നീഷ്യന്‍-1). യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചില്‍ ഡിപ്ലോമ.
ജനറല്‍ സ്ട്രീം ഗ്രാജ്വേറ്റ് അപ്രന്റിസ്: 18 ഒഴിവ് (ബി.കോം.-12, ബി.എസ്സി. നഴ്സിങ്-4, ബി.എസ്സി. കംപ്യൂട്ടര്‍-2). യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം.

ഇന്റര്‍വ്യൂ തീയതി: നവംബര്‍ 9 (09.30 am). അഭിമുഖത്തിന് ഹാജരാകുന്നവര്‍ തിരിച്ചറിയല്‍രേഖ, യോഗ്യതാസര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ അസലും പകര്‍പ്പും കരുതണം. ഇവയ്ക്കുപുറമേ രണ്ട് കോപ്പി പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, കോവിഡ്-19 വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയും കൊണ്ടുപോകണം.
സ്ഥലം: ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രെയിനിങ് & ഡെവലപ്മെന്റ്, ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ്, ഏവിയോണിക്‌സ് ഡിവിഷന്‍, ഹൈദരാബാദ്-500042

കൂടുതല്‍ വിവരങ്ങള്‍ക്ക് നാഷണല്‍ അപ്രന്റിസ് ട്രെയിനിങ് സ്‌കീമിന്റെ http://portal.mhrdnats.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക.


Content Highlights: Apprenticeship Jobs 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented