Representative image
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡിൽ (എച്ച്.എ.എൽ.) അപ്രന്റിസ്ഷിപ്പിന് ചേരാം. നാസിക്കിലെ എച്ച്.എ.എലിന്റെ എയർക്രാഫ്റ്റ് മാനുഫാക്ചറിങ് ഡിവിഷനിലാണ് അവസരം. ആകെ 633 ഒഴിവുണ്ട്.
ഐ.ടി.ഐ. ട്രേഡ് അപ്രന്റിസ്-455
ഫിറ്റർ-186, ടർണർ-28, മെഷിനിസ്റ്റ്-26, കാർപെന്റർ-4, മെഷിനിസ്റ്റ് (ഗ്രൈൻഡർ)-10, ഇലക്‌ട്രീഷ്യൻ-66, ഡ്രാഫ്റ്റ്സ്‌മാൻ (മെക്കാനിക്കൽ)-6, ഇലക്‌ട്രോണിക് മെക്കാനിക്-8, പെയിന്റർ (ജനറൽ)-7, ഷീറ്റ് മെറ്റൽ വർക്കർ-4, മെക്കാനിക് (മോട്ടോർ വെഹിക്കിൾ)-4, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്-88, വെൽഡർ (ഗ്യാസ് & ഇലക്‌ട്രിക്)-8, സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്)-6, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് മെക്കാനിക്-4. യോഗ്യത: അനുബന്ധ ട്രേഡിൽ ഐ.ടി. ഐ. സ്റ്റൈപ്പൻഡ്: അപ്രന്റിസ്ഷിപ്പ് ആക്ട് പ്രകാരം.
എൻജിനിയറിങ്/ഗ്രാജ്വേറ്റ് അപ്രന്റിസ്-99
എയ്റോനോട്ടിക്കൽ എൻജിനിയർ-5, കംപ്യൂട്ടർ-7, സിവിൽ-4, ഇലക്‌ട്രിക്കൽ-13, ഇലക്ട്രോണിക്സ്&ടെലികമ്യൂണിക്കേഷൻ -15, മെക്കാനിക്കൽ -43, പ്രൊഡക്‌ഷൻ -4, ഫാർമസിസ്റ്റ്-3, നഴ്സിങ് അസിസ്റ്റന്റ്-5.
യോഗ്യത: അനുബന്ധവിഷയത്തിൽ എൻജിനിയറിങ് ബിരുദം/ഫാർമസി ബിരുദം/ബി.എസ്‌സി. നഴ്സിങ്. സ്റ്റൈപ്പൻഡ്: 9000 രൂപ
ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ്-79
എയ്റോനോട്ടിക്കൽ എൻജിനിയർ-3, സിവിൽ-4, കംപ്യൂട്ടർ -6, ഇലക്‌ട്രിക്കൽ -15, ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേഷൻ -12, മെക്കാനിക്കൽ -33, ലാബ് അസിസ്റ്റന്റ്-3, ഹോട്ടൽ മാനേജ്മെന്റ്-3.
യോഗ്യത: അനുബന്ധ എൻജിനിയറിങ് ബ്രാഞ്ചിൽ ഡിപ്ലോമ/മെക്കാനിക്കൽ ലാബ് ടെക്നോളജിയിൽ ഡിപ്ലോമ/ ഹോട്ടൽ മാനേജ്മെന്റ് ഡിപ്ലോമ. സ്‌റ്റൈപ്പൻഡ്: 8000 രൂപ
അപേക്ഷ
ഐ.ടി.ഐ. ട്രേഡ് അപ്രന്റിസിന് www.apprenticeshipindia.gov.in എന്ന പോർട്ടലിലും എൻജിനിയറിങ്/ഗ്രാജ്വേറ്റ് അപ്രന്റിസ്, ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ് എന്നിവയ്ക്ക് www.mhrdnats.gov.in എന്ന പോർട്ടലിലും രജിസ്റ്റർചെയ്യണം. ശേഷം എച്ച്.എ.എൽ. വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിലൂടെ അപേക്ഷിക്കണം
Content Highlights: Apprenticeship in Hindustan Aeronautics
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..