File Photo: PTI
മധ്യപ്രദേശിലെ ജബല്‍പുര്‍ ആസ്ഥാനമായുള്ള വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ അപ്രന്റിസ് ട്രെയിനികളുടെ 2521 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഇലക്ട്രീഷ്യന്- 458, ഫിറ്റര്‍- 651, ഡീസല്‍ മെക്കാനിക്- 24, വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്)- 236, മെഷിനിസ്റ്റ്- 42, ടര്‍ണര്‍- 20, വയര്‍മാന്‍- 55, മേസണ്‍ (ബില്‍ഡിങ് & കണ്സ്ട്രക്ഷണ്)- 120, കാര്‍പെന്റര്‍- 137, പെയിന്റര്‍ (ജനറല്‍)- 124, ഫ്ളോറിസ്റ്റ് & ലാന്‍ഡ്സ്കേപ്പിങ്- 10, പമ്പ് ഓപ്പറേറ്റര്‍ കം മെക്കാനിക്ക്- 25, ഹോര്‍ട്ടികള്‍ച്ചര്‍ അസിസ്റ്റന്റ്- 10, ഇലക്ട്രോണിക് മെക്കാനിക്ക്- 141, ഐ.സി.ടി. സിസ്റ്റം മെയിന്റനന്‍സ്- 16, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്- 141, സ്റ്റെനോഗ്രാഫര്‍ (ഹിന്ദി)- 37, സ്റ്റെനോഗ്രാഫര്‍ (ഇംഗ്ലീഷ്)- 21, അപ്രന്റിസ് ഫുഡ് പ്രൊഡക്ഷന്‍- 9, ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍- 1, കംപ്യൂട്ടര്‍ നെറ്റ്വര്‍ക്കിങ് ടെക്നീഷ്യന്- 4, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്- 2, ഹെല്‍ത്ത് സാനിട്ടറി ഇന്‍സ്പെക്ടര്‍- 5, ഡെന്റല്‍ ലാബ് ടെക്നീഷ്യന്- 4, മെറ്റീരിയല്‍ ഹാന്ഡ്ലിങ് എക്യുപ്മെന്റ് മെക്കാനിക്ക് കം ഓപ്പറേറ്റര്‍- 5, എ.സി. മെക്കാനിക്ക്- 7, ബ്ലാക്ക്സ്മിത്ത് (ഫൗണ്ട്രിമാന്)- 90, കേബിള്‍ ജോയിന്റര്‍- 6, ഡ്രോട്ട്സ്മാന്‍ (സിവില്‍)- 15, ഡ്രോട്ട്സ്മാന്‍ (മെക്കാനിക്കല്‍)- 5, സര്‍വേയര്‍- 1, പ്ലംബര്‍- 84, ടെയ്ലര്- 5, മെക്കാനിക്ക്- 9, ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ്- 1 എന്നിങ്ങനെയാണ് വിവിധ തസ്തികകളിലെ ഒഴിവുകള്‍.
യോഗ്യത: 50 ശതമാനം മാര്‍ക്കോടെയുള്ള പത്താംക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡില്‍ എന്‍.സി.വി.ടി./ എസ്.സി.വി.ടി. അംഗീകൃത നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും.
പ്രായപരിധി: 2022 നവംബര്‍ 17-ന് 15 വയസ്സിനും 24 വയസ്സിനും മധ്യേ. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവുലഭിക്കും.
തിരഞ്ഞെടുപ്പ്: യോഗ്യതാപരീക്ഷയില്‍ നേടിയ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ഥികളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുന്നത്. ഇതില്‍ ഇടംനേടുന്നവരെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനുശേഷം വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ വിവിധ യൂണിറ്റുകളിലും വര്‍ക്ക് ഷോപ്പുകളിലുമായി നിയമിക്കും.
അപേക്ഷ: https://iroams.com/RRCJabalpur എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 100 രൂപയാണ് അപേക്ഷാഫീസ്. എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍, വനിതകള്‍ എന്നിവര്‍ക്ക് ഫീസില്ല. 08125930726 എന്ന ഫോണ്‍ നമ്പറിലും rrc.jblpr2022@gmail.com എന്ന ഇ-മെയില്‍ വഴിയും ഉദ്യോഗാര്‍ഥികള്‍ക്ക് സംശയനിവാരണം നടത്താം.
വിശദമായ വിജ്ഞാപനം https://wcr.indianrailways.gov.in എന്ന വെബ്സൈറ്റിലെ About Us > Recruitment > Railway Recruitment Cell ലിങ്കില്‍ ലഭ്യമാണ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 17.
Content Highlights: apprentice vacancy in west central railway
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..