PSC പരീക്ഷയില്‍ റാങ്ക് നേടിയവര്‍ പുറത്ത്; നഗരസഭകളിലും കോര്‍പ്പറേഷനുകളിലും കൂട്ട ആശ്രിതനിയമനം


വിവേക് ആര്‍. ചന്ദ്രന്‍

1 min read
Read later
Print
Share

ഒരുതസ്തികയില്‍ പകുതിലേറെ ആശ്രിതനിയമനമാകരുതെന്നും വ്യവസ്ഥയുണ്ട്. എന്നാല്‍, പല കോര്‍പ്പറേഷനുകളിലും ആശ്രിത നിയമനം 70 ശതമാനം വരെയെത്തി. അതേസമയം, ത്രിതല പഞ്ചായത്തുകളില്‍ ഇത്തരം നിയമനം കുറവാണ്.

പ്രതീകാത്മകചിത്രം | Photo: Canva

തിരുവനന്തപുരം: നഗരസഭകളിലും കോര്‍പ്പറേഷനുകളിലും പി.എസ്.സി. നിയമനങ്ങള്‍ അട്ടിമറിച്ച് കൂട്ട ആശ്രിതനിയമനം.എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തി സര്‍വീസ് സംഘടനകളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഒത്താശയോടെയാണിത്. പി.എസ്.സി. പരീക്ഷകളില്‍ റാങ്കുനേടി കാത്തിരിക്കുന്നവരുടെ അവസരമാണ് നഷ്ടമാകുന്നത്.

സര്‍ക്കാര്‍നിയമനങ്ങളില്‍ അഞ്ചുശതമാനംമാത്രമാണ് ആശ്രിതനിയമനം. ആശ്രിതനിയമനം ലഭിച്ചവരുടെ എണ്ണം ഏതെങ്കിലും കാരണത്താല്‍ കൂടിയാല്‍ അവരെ സൂപ്പര്‍ന്യൂമററിയായി നിലനിര്‍ത്തി ഊഴമനുസരിച്ചുമാത്രം സര്‍വീസില്‍ ഉള്‍പ്പെടുത്തണമെന്നാണ് വ്യവസ്ഥ.

ഒരുതസ്തികയില്‍ പകുതിലേറെ ആശ്രിതനിയമനമാകരുതെന്നും വ്യവസ്ഥയുണ്ട്. എന്നാല്‍, പല കോര്‍പ്പറേഷനുകളിലും ആശ്രിത നിയമനം 70 ശതമാനം വരെയെത്തി. അതേസമയം, ത്രിതല പഞ്ചായത്തുകളില്‍ ഇത്തരം നിയമനം കുറവാണ്.

നിയമനം പ്രധാനമായും കണ്ടിന്‍ജന്‍സിയില്‍

കോര്‍പ്പറേഷനുകളിലെ കണ്ടിന്‍ജന്‍സി ജീവനക്കാരുടെ ആശ്രിതര്‍ക്കാണ് കൂടുതല്‍ നിയമനങ്ങളും കിട്ടയത്. എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചുകള്‍ വഴിയാണ് ഇവരെ നിയമിക്കുന്നത്. 60 വയസ്സുവരെയാണ് സര്‍വീസ്. ഇവര്‍ സര്‍വീസിലിരിക്കെ മരിച്ചാല്‍, ആശ്രിതരെ പി.എസ്.സി. വഴി നിയമിക്കുന്ന മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലേക്കാണ് പരിഗണിക്കുക.

ഇതാണ് വന്‍തോതില്‍ ആശ്രിതനിയമനം വരാന്‍കാരണം. സാധാരണ സര്‍ക്കാര്‍ വകുപ്പുകളിലെ ആശ്രിതനിയമനങ്ങള്‍ പൊതുഭരണവകുപ്പിലെ ആശ്രിതനിയമനവിഭാഗം വഴിയാണ് നടത്തുന്നത്.

എന്നാല്‍, മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലെ നിയമനങ്ങള്‍ തദ്ദേശസ്വയംഭരണ വകുപ്പ് നേരിട്ടാണ് നടത്തുന്നത്. ഇതിന്റെ മറവിലാണ് സംവരണം അട്ടിമറിച്ച് യൂണിയന്‍നേതാക്കളുടെ സഹായത്തോടെയുള്ള നിയമനങ്ങള്‍.

Content Highlights: Appointments on compassionate grounds sidelining PSC qualified candidates on rise

കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sima

1 min

1600 പേര്‍ക്ക് സര്‍ക്കാര്‍ ജോലി, ഗ്രാമച്ചന്ത,കലോത്സവം,ഫിലിം സൊസൈറ്റി..; മാതൃകയായി സൈമ ലൈബ്രറി

Sep 24, 2023


south Indian Bank

1 min

ബിരുദക്കാര്‍ക്ക് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ അപ്രന്റിസ്

Sep 20, 2023


engineering

1 min

എന്‍ജിനിയറിങ് ബിരുദക്കാര്‍ക്ക് ഹിന്ദുസ്ഥാന്‍ പെട്രോളിയത്തില്‍ അവസരം

Mar 10, 2021


Most Commented