-
ഇന്ത്യൻ ഇക്കണോമിക് സർവീസിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 2020-ലെ പരീക്ഷയ്ക്കുള്ള അപേക്ഷ യു.പി.എസ്.സി. ക്ഷണിച്ചു. ഏകദേശം 15 തസ്ലികകളിലാണ് ഒഴിവുകളുണ്ടാകുക.
യോഗ്യത: ഇക്കണോമിക്സ്/അപ്ലൈഡ് ഇക്കണോമിക്സ്/ബിസിനസ് ഇക്കണോമിക്സ്/ ഇക്കണോമെട്രിക്സ് എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം. അവസാന വർഷ/ സെമസ്റ്റർ പരീക്ഷയെഴുതുന്നവർക്കും നിബന്ധനകൾക്ക്
വിധേയമായി അപേക്ഷിക്കാം.
പ്രായപരിധി: 1990 ഓഗസ്റ്റ് 2-നും 1999 ഓഗസ്റ്റ് 1-നും ഇടയിൽ ജനിച്ചവരാകണം. എസ്.സി., എസ്.ടി. വിഭാഗക്കാർ, വിമുക്തഭടർ എന്നിവർക്ക് അഞ്ചും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നും ഭിന്നശേഷിക്കാർ ക്ക് പത്തും വർഷത്തെ വയസ്സിളവുണ്ട്.
പരീക്ഷ: കേരളത്തിൽ തിരുവനന്തപുരമാണ് പരീക്ഷാകേന്ദ്രം. പരീക്ഷാകേന്ദ്രത്തിൽ നിശ്ചിത എണ്ണം അപേക്ഷകർ കഴിഞ്ഞാൽ പിന്നീട് മറ്റ് കേന്ദ്രങ്ങളിലേക്ക് അപേക്ഷിക്കേണ്ടിവരും. അതിനാൽ ഇഷ്ടമുള്ള പരീക്ഷാകേന്ദ്രം ലഭിക്കാൻ വേഗത്തിൽ അപേക്ഷിക്കണം. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ, അഹമ്മദാബാദ്, ഡൽഹി, ജമ്മു, കൊൽക്കത്ത, ഭോപ്പാൽ, ലഖ്നൗ, ചണ്ഡീഗഡ്, പട്ന, പ്രയാഗ്രാജ് (അലഹാബാദ്), ഷില്ലോങ്, ദിസ്പുർ, ഷിംല, ജയ്പുർ എന്നിവയാണ് മറ്റ് പരീക്ഷാകേന്ദ്രങ്ങൾ.
എഴുത്തുപരീക്ഷയും വൈവയുമായി രണ്ട് ഭാഗങ്ങളാണ് പരീക്ഷയ്ക്കുള്ളത്.
2020 ഓഗസ്റ് 22 ശനിയാഴ്ച ജനറൽ ഇംഗ്ലീഷ്, ജനറൽ സ്റ്റഡീസ്, ജനറൽ ഇക്കണോമിക്സ് I, ജനറൽ ഇക്കണോമിക്സ് I, ജനറൽ ഇക്കണോമിക്സ് II എന്നിങ്ങനെ ആറ് ഭാഗങ്ങളി ലായാണ് എഴുത്തുപരീക്ഷ. ഓരോന്നും മൂന്നുമണിക്കൂർ വീതമുള്ള പരീക്ഷയാണ്. ആകെ മാർക്ക് 1000. എസ്സേ രീതിയിലുള്ള ചോദ്യങ്ങളാണുണ്ടാകുക. വൈവയ്ക്ക് ആകെ 200 മാർക്കാണ്.
അപേക്ഷ: www.upsconline.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി
അപേക്ഷിക്കാം. അപേക്ഷാഫീസ് 200 രൂപ. വനിതകൾ, എസ്.സി., എസ്.ടി. വിഭാഗക്കാർ, ഭിന്നശേഷിക്കാർ എന്നിവർ ഫീസടയ്ക്കേണ്ടതില്ല. അപേക്ഷ സെപ്റ്റംബർ 8 മുതൽ 14 വരെ പിൻവലിക്കാൻ കഴിയും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 1 വൈകിട്ട ആറ്.

Content Highlights:Apply now for UPSC Indian Economic Service Examination
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..