Photo: Mathrubhumi
കണ്ണൂരിലെ ഏഴിമല നാവിക അക്കാദമിയിൽ 10+2 (ബി.ടെക്) കേഡറ്റ് എൻട്രിയിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 34 ഒഴിവുകളാണുള്ളത്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സേനയിൽ ഓഫീസറായി ചേരാം. അവിവാഹിതരായ പുരുഷൻമാർക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. ഔദ്യോഗിക വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും. ഒക്ടോബർ ആറ് മുതൽ അപേക്ഷിച്ചുതുടങ്ങാം. എജുക്കേഷൻ ബ്രാഞ്ചിൽ അഞ്ച് ഒഴിവുകളും എക്സിക്യുട്ടീവ് ആൻഡ് ടെക്നിക്കൽ ബ്രാഞ്ചിൽ 29 ഒഴിവുകളുമാണുള്ളത്. കോഴ്സ് കാലയളവിലെ ചെലവുകൾ പൂർണമായും നാവികസേന വഹിക്കും. കോഴ്സ് 2021 ജനുവരിയിലാണ് തുടങ്ങുക.
യോഗ്യത: സയൻസിൽ പ്ലസ് ടു/തത്തുല്യ പരീക്ഷ പാസായവരായിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയ്ക്കെല്ലാം ചേർത്ത് 70 ശതമാനവും ഇംഗ്ലീഷിൽ 50 ശതമാനം മാർക്കും വേണം. ഇംഗ്ലീഷിലെ മാർക്ക് പത്താം ക്ലാസിലേതും പരിഗണിക്കും. അപേക്ഷകർ ബി.ടെക്/ബി.ഇ. പ്രവേശനത്തിനുള്ള ജെ.ഇ.ഇ. (മെയിൻ) 2020 എഴുതിയവരായിരിക്കണം.
പ്രായപരിധി: 2001 ജൂലായ് രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ). അപേക്ഷകർ അവിവാഹിതരായ പുരുഷൻമാരായിരിക്കണം. പെൺകുട്ടികൾക്ക് അപേക്ഷിക്കാനാകില്ല.
പ്രവേശനം: ജെ.ഇ.ഇ. (മെയിൻ) പരീക്ഷയുടെ മാർക്ക് പരിഗണിച്ചാകും പ്രവേശനം. ഈ മാർക്ക് അനുസരിച്ച് അപേക്ഷകരുടെ പട്ടിക തയ്യാറാക്കും. സർവീസ് സെലക്ഷൻ ബോർഡിന്റെ അഭിമുഖവും ശാരീരികപരിശോധനയും കഴിഞ്ഞായിരിക്കും പ്രവേശനം. അപേക്ഷകർക്ക് നിശ്ചിത ശാരീരികയോഗ്യതകളുണ്ടായിരിക്കണം. വിശദവിവരങ്ങൾ www.joinindiannavy.gov.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ: www.joinindiannavy.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി: ഒക്ടോബർ 20.
Content Highlights:Apply now for BTech Cadet Entry in Indian Navy
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..