പ്രതീകാത്മക ചിത്രം | Photo:gettyimages.in
കോട്ടയം: എം.ജി. സര്‍വകലാശാല സെന്റര്‍ ഫോര്‍ ഓണ്‍ലൈന്‍ എജ്യുക്കേഷന്‍/ഡയറക്ടറേറ്റ് ഓഫ് അപ്ലൈഡ് ഷോര്‍ട്ട് ടേം പ്രോഗ്രാംസില് അസിസ്റ്റന്റ് ഡയറക്ടറുടെ ഒരൊഴിവുണ്ട്. കരാറടിസ്ഥാനത്തിലാണ് നിയമനം. പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം.
എം.ടെക്., എം.സി.എ., എം.എസ്.സി. (കമ്പ്യൂട്ടര്‍ സയന്‍സ്) യോഗ്യതയും പി.എച്ച്.ഡി. ബിരുദവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഗവേഷണം പൂര്‍ത്തിയാക്കി പ്രബന്ധം സമര്‍പ്പിച്ചിട്ടുള്ളവരെയും പരിഗണിക്കും.
പ്രായം 2021 ജനുവരി ഒന്നിന് 45 കവിയരുത്. നിയമാനുസൃത വയസ്സിളവ് അനുവദിക്കും. അപേക്ഷകള്‍ നിശ്ചിതഫോറത്തില്‍ coe@mgu.ac.in എന്ന ഇ-മെയില്‍ വിലാസത്തില്‍ ഡിസംബര്‍ 27-ന് വൈകീട്ട് അഞ്ചുവരെ സ്വീകരിക്കും. അപേക്ഷാഫോറവും വിശദാംശങ്ങളും www.mgu.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
Content Highlights: applications invited for the assistant director post
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..