
Photo:gettyimages
കേന്ദ്ര തപാല്‍ വകുപ്പില്‍ വിവിധ പോസ്റ്റ് ഓഫീസുകളിലായി ഗ്രാമീണ്‍ ഡാക് സേവക്, പോസ്റ്റ് മാസ്റ്റര്‍, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ എന്നീ തസ്തികകളില്‍ 38,926 ഒഴിവുകള്‍. കേരളത്തില്‍ 2,203 ഒഴിവുകളാണുള്ളത്.
യോഗ്യത : പത്താം ക്ലാസ് ആണ് അടിസ്ഥാന യോഗ്യത. പ്രാദേശിക ഭാഷ, കണക്ക് ,ഇംഗ്ലീഷ് എന്നിവ പഠിച്ചിരിക്കണം (സൈക്കിള്‍ അറിയണം)
പ്രായം: 18-40. (5.6.2022 വെച്ച് ) എസ്.സി-എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും ഒ.ബി.സി മൂന്ന് വര്‍ഷവും ഇളവുണ്ട്.
- ശമ്പളം: ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍- 12,000 രൂപ;
- അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍,- 10,000 രൂപ.
- ഡാക് സേവക്- 10,000 രൂപ.
അപേക്ഷാ ഫീസ് 100 രൂപ. സ്ത്രീകള്‍, പട്ടികവിഭാഗം, ഭിന്നശേഷിക്കാര്‍, ട്രാന്‍സ്വിമന്‍ എന്നിവര്‍ക്കു ഫീസില്ല. ഓണ്‍ലൈനായി അടയ്ക്കാം.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി - ജൂണ്‍ -5
വിശദവിവരങ്ങള്‍ക്കും അപേക്ഷ നല്‍കുന്നതിനും https://indiapostgdsonline.gov.in സന്ദര്‍ശിക്കുക
ഉദ്യോഗാര്‍ത്ഥികള്‍ക്ക് മറ്റ് വരുമാന മാര്‍ഗങ്ങളുണ്ടായിരിക്കണമെന്ന് വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. ഇത് സാക്ഷ്യപ്പെടുത്താനുള്ള സര്‍ട്ടിഫിക്കറ്റിന്റെ മാതൃക വെബ്സൈറ്റില്‍ ലഭ്യമാണ്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..