അഗ്നിപഥ്: ഇന്ത്യന്‍ വ്യോമസേനയിലേക്ക് അപേക്ഷിക്കാം, വനിതകള്‍ക്കും അവസരം


പ്രതീകാത്മക ചിത്രം | ഫോട്ടോ:മനോജ് പി

ഗ്നിപഥ് സ്കീമിന്റെ ഭാഗമായി എയർഫോഴ്സിലേക്കുള്ള അഗ്നിവീർ വായു തിരഞ്ഞെടുപ്പിന് അപേക്ഷിക്കാം. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കുമാണ് തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ അവസരം. നാലുവർഷത്തേക്കായിരിക്കും നിയമനം.

യോഗ്യത50 ശതമാനം മാർക്കോടെയുള്ള പന്ത്രണ്ടാംക്ലാസ് വിജയമാണ് അടിസ്ഥാനയോഗ്യത. ഇംഗ്ലീഷ് വിഷയത്തിന് 50 ശതമാനം മാർക്കുണ്ടാകണം. സയൻസ് വിഷയങ്ങൾ പഠിച്ചവർക്കും അല്ലാത്തവർക്കും അപേക്ഷിക്കാം. 50 ശതമാനം മാർക്കിൽ കുറയാത്ത മൂന്നുവർഷ എൻജിനിയറിങ് ഡിപ്ലോമ നേടിയവർക്കും വൊക്കേഷണൽ കോഴ്സ് പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. ഇവർ പത്താംക്ലാസിൽ ഇംഗ്ലീഷിന് 50 ശതമാനം മാർക്ക് നേടിയിരിക്കണം. കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിൽ ലഭ്യമാണ്. അപേക്ഷകർക്ക് മികച്ച ശാരീരികക്ഷമതയുണ്ടാകണം.

തിരഞ്ഞെടുപ്പ്

ഓൺലൈൻ എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. 2023 ജനുവരി 18 മുതൽ 24 വരെയായിരിക്കും എഴുത്തുപരീക്ഷ. നെഗറ്റീവ് മാർക്കിങ് ഉണ്ടായിരിക്കും.

ശമ്പളം

അഗ്നിവീറായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യവർഷം 30,000 രൂപയും അടുത്ത മൂന്നുവർഷങ്ങളിൽ 33,000 രൂപ, 36,500 രൂപ, 40,000 രൂപ എന്നിങ്ങനെയുമായിരിക്കും പ്രതിമാസവേതനം. ഇതിൽനിന്ന് നിശ്ചിതതുക അഗ്നിവീർ കോർപ്പസ് ഫണ്ടിലേക്ക് വകയിരുത്തും. നാലുവർഷസേവനത്തിനുശേഷം സേനയിൽനിന്ന് പിരിയുന്നവർക്ക് ഏകദേശം 10.04 ലക്ഷംരൂപ സേവാനിധി പാക്കേജായി നൽകും.

രജിസ്ട്രേഷൻ: agnipathvayu.cdac.in, അവസാന തീയതി:നവംബർ 23.

Content Highlights: applications invited for agnivir in airforce


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented