ഡല്‍ഹി പോലീസില്‍ 2,268 ഹെഡ് കോണ്‍സ്റ്റബിള്‍/ കോണ്‍സ്റ്റബിള്‍ ഒഴിവുകള്‍


പ്രതീകാത്മക ചിത്രം | Photo-ANI

ല്‍ഹി പോലീസില്‍ ഹെഡ് കോണ്‍സ്റ്റബിള്‍/ കോണ്‍സ്റ്റബിള്‍ തസ്തികകളിലെ 2,268 ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ (SSC) അപേക്ഷകള്‍ ക്ഷണിച്ചു. കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് പുരുഷന്‍മാര്‍ക്ക് മാത്രമാണ് അവസരം. ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് വനിതകള്‍ക്കും അപേക്ഷിക്കാം.

കോണ്‍സ്റ്റബിള്‍ (ഡ്രൈവര്‍)പുരുഷന്‍മാര്‍ മാത്രം

പ്രായപരിധി: 21-30 വയസ്സ്. (01.07.2022 പ്രകാരം) (02.07.1992നും 01.07.2001നും ഇടയില്‍ ജനിച്ചവര്‍). ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി./ എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി.ക്കാര്‍ക്കും വിമുക്തഭടന്‍മാര്‍ക്കും മൂന്നും വര്‍ഷ ഇളവ് ലഭിക്കും. മറ്റ് ഇളവുകള്‍ ചട്ടപ്രകാരം.

യോഗ്യത: 10+2 (സീനിയര്‍ സെക്കന്‍ഡറി) വിജയം/ തത്തുല്യം. ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ്. വാഹന അറ്റകുറ്റപ്പണികളില്‍ പരിജ്ഞാനം.

ശമ്പളം: 21,700-69,100 രൂപ

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ശാരീരിക പരീക്ഷ, ട്രേഡ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഇംഗ്ലീഷ്/ ഹിന്ദി ഭാഷയിലായിരിക്കും കംപ്യൂട്ടര്‍ അധിഷ്ഠിത എഴുത്തുപരീക്ഷ. ജനറല്‍ അവയര്‍നെസ് (20 മാര്‍ക്ക്), ജനറല്‍ ഇന്റലിജന്‍സ് (20 മാര്‍ക്ക്), ന്യൂമറിക്കല്‍ എബിലിറ്റി (10 മാര്‍ക്ക്), ഡ്രൈവിങ്/ വാഹന പരിചയം (50 മാര്‍ക്ക്) എന്നിവയാണ് എഴുത്തുപരീക്ഷയിലെ വിഷയങ്ങള്‍. ആകെ 100 മാര്‍ക്ക്. സമയം: 90 മിനിറ്റ്. കേരളത്തില്‍ കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിവ എഴുത്തുപരീക്ഷാ കേന്ദ്രങ്ങളാണ്.(www.ssckkr.kar.nic.in). ശാരീരിക പരിശോധനകള്‍ (PE &MT), ട്രേഡ് ടെസ്റ്റ് എന്നിവ നടക്കുക ഡല്‍ഹിയിലായിരിക്കും.

ഹെഡ് കോണ്‍സ്റ്റബിള്‍ അസിസ്റ്റന്റ് വയര്‍ലെസ് ഓപ്പറേറ്റര്‍(AWO)/ ടെലി പ്രിന്റര്‍ ഓപ്പറേറ്റര്‍ (TPO)

പ്രായപരിധി: 1827 വയസ്സ് (01.07.2022 പ്രകാരം) (02.07.1995നും 01.07.2004നും ഇടയില്‍ ജനിച്ചവര്‍). ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി./ എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി.ക്കാര്‍ക്കും വിമുക്തഭടന്‍മാര്‍ക്കും മൂന്നും വര്‍ഷ ഇളവ് ലഭിക്കും. മറ്റ് ഇളവുകള്‍ ചട്ടപ്രകാരം.

യോഗ്യത: സയന്‍സ്, കണക്ക് വിഷയങ്ങള്‍ പഠിച്ച് 10+2 (സീനിയര്‍ സെക്കന്‍ഡറി) ജയം അല്ലെങ്കില്‍ മെക്കാനിക്കം ഓപ്പറേറ്റര്‍ ഇലക്ട്രോണിക് കമ്യൂണിക്കേഷന്‍ സിസ്റ്റം ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് (NTC). കംപ്യൂട്ടര്‍ പരിജ്ഞാനവും ടൈപ്പിങ് പരിജ്ഞാനവും ഉണ്ടായിരിക്കണം.
ശമ്പളം: 25,500-81,100 രൂപ

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ശാരീരിക പരീക്ഷ, ട്രേഡ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഇംഗ്ലീഷ്/ ഹിന്ദി ഭാഷയിലായിരിക്കും കംപ്യൂട്ടര്‍ അധിഷ്ഠിത എഴുത്തുപരീക്ഷ. ജനറല്‍ അവയര്‍നെസ് (20 മാര്‍ക്ക്), ജനറല്‍ സയന്‍സ് (25 വയസ്സ്), മാത്തമാറ്റിക്സ് (25 മാര്‍ക്ക്), റീസണിങ് (20 മാര്‍ക്ക്) കംപ്യൂട്ടര്‍ പരിജ്ഞാനം (10 മാര്‍ക്ക്) എന്നിവയാണ് എഴുത്തുപരീക്ഷയിലെ വിഷയങ്ങള്‍. ആകെ 100 മാര്‍ക്ക്. സമയം: 90 മിനിറ്റ്. കേരളത്തില്‍ എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിവ എഴുത്തുപരീക്ഷാ കേന്ദ്രങ്ങളാണ്.(www.ssckkr.kar.nic.in). ശാരീരികപരിശോധനകള്‍ (PE &MT), ട്രേഡ് ടെസ്റ്റ് എന്നിവ നടക്കുക ഡല്‍ഹിയിലായിരിക്കും.

അപേക്ഷാ ഫീസ്: 100 രൂപ. എസ്.സി./ എസ്.ടി. വിഭാഗക്കാര്‍, വിമുക്തഭടന്മാര്‍ എന്നിവര്‍ക്ക് ഫീസില്ല. ഓണ്‍ലൈനായും ഓഫ്‌ലൈനായും ഫീസടയ്ക്കാം. നിര്‍ദേശങ്ങള്‍ എസ്.എസ്.സി. വെബ്സൈറ്റില്‍ ലഭിക്കും.

അപേക്ഷ:www.ssc.nic.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. വണ്‍ടൈം രജിസ്ട്രേഷന്‍ നടത്തിയശേഷമാണ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ഒപ്പ് എന്നിവ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യണം. വിശദവിവരങ്ങളും നിര്‍ദേശങ്ങളും വെബ്സൈറ്റില്‍ ലഭിക്കും.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 29. വെബ്‌സൈറ്റ്‌: www.ssc.nic.in

Content Highlights: applications are open for head constable and constable vacancies in delhi police

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented