IDBI Bank
മുംബൈ ആസ്ഥാനമായുള്ള ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (ഐ.ഡി.ബി.ഐ.) എക്‌സിക്യുട്ടീവുമാരുടെ 1,036 ഒഴിവിലേക്കും സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍മാരുടെ 136 ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു. എക്‌സിക്യുട്ടീവിന്റെ ഒഴിവ് കരാറടിസ്ഥാനത്തിലാണ്. നിയമനം രാജ്യത്ത് എവിടെയുമാവാം. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. എക്‌സിക്യുട്ടീവിന്റെ ഒഴിവുകളിലേക്കുള്ള തിരഞ്ഞെടുപ്പിനായി നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷയ്ക്ക് കേരളത്തില്‍ പത്ത് കേന്ദ്രമുണ്ടാവും.
എക്‌സിക്യുട്ടീവ് ഒഴിവ്: ജനറല്‍-451, എസ്.സി.-160, എസ്.ടി.-67, ഒ.ബി.സി.-255, ഇ.ഡബ്ല്യു.എസ്.-103, ഭിന്നശേഷിക്കാര്‍-10 എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിനുമുള്ള ഒഴിവ്. തുടക്കത്തില്‍ ഒരുവര്‍ഷത്തേക്കായിരിക്കും കരാര്‍. പിന്നീട്, രണ്ടുവര്‍ഷത്തേക്കുകൂടി ദീര്‍ഘിപ്പിക്കാം. മൂന്നുവര്‍ഷത്തെ നിയമനം തൃപ്തികരമായി പൂര്‍ത്തിയാക്കുന്നവരെ അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് എ തസ്തികയില്‍ ഒഴിവ് വരുമ്പോള്‍ പരിഗണിക്കും.
ശമ്പളം: ഒന്നാംവര്‍ഷം 29,000 രൂപ, രണ്ടാംവര്‍ഷം 31,000 രൂപ, മൂന്നാംവര്‍ഷം 34,000 രൂപ.
പ്രായം: 20-25 വയസ്സ്. അപേക്ഷകര്‍ 1998 മേയ് രണ്ടിനും 2003 മേയ് ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളുമുള്‍പ്പെടെ). ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും.
യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്ന് നേടിയ ബിരുദം. 2023 മേയ് ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായവും യോഗ്യതയും കണക്കാക്കുക.
ഫീസ്: 1,000 രൂപ (എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 200 രൂപ). ഫീസ് ഓണ്‍ലൈനായി അടയ്ക്കണം.
പരീക്ഷ: തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഓണ്‍ലൈന്‍ ടെസ്റ്റുണ്ടാവും. 200 മാര്‍ക്കിനുള്ള പരീക്ഷയ്ക്ക് രണ്ടുമണിക്കൂറാണ് സമയം. ആകെ 200 ചോദ്യങ്ങളുണ്ടാവും. ഓരോ ഉത്തരത്തിനും ഓരോ മാര്‍ക്ക് വീതം. 200 മാര്‍ക്കിനായിരിക്കും പരീക്ഷ. റീസണിങ്, ഡേറ്റാ അനാലിസിസ് ആന്‍ഡ് ഇന്റര്‍പ്രെട്ടേഷന്‍ (60 മാര്‍ക്ക്), ഇംഗ്ലീഷ് ലാംഗ്വേജ് (40 മാര്‍ക്ക്), ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് (40 മാര്‍ക്ക്), ജനറല്‍/ഇക്കോണമി/ബാങ്കിങ് അവയര്‍നെസ്/കംപ്യൂട്ടര്‍/ഐ.ടി. (60) എന്നിവയാണ് വിഷയങ്ങള്‍. ഇംഗ്ലീഷ് ലാംഗ്വേജ് ഒഴികെയുള്ള ചോദ്യങ്ങള്‍ ഇംഗ്ലീഷിലും ഹിന്ദിയിലും ലഭിക്കും. ഓരോ വിഷയത്തിലും നിശ്ചിത മാര്‍ക്ക് നേടണം. ഓരോ തെറ്റുത്തരത്തിനും നാലിലൊന്ന് നെഗറ്റീവ് മാര്‍ക്കുണ്ടാവും.
പരീക്ഷയ്ക്ക് കേരളത്തില്‍ ആലപ്പുഴ, കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവിടങ്ങളിലും ലക്ഷദ്വീപില്‍ കവരത്തിയിലും പരീക്ഷാകേന്ദ്രമുണ്ടാവും. ജൂലായ് രണ്ടിന് പരീക്ഷ നടത്താനാണ് നിലവില്‍ നിശ്ചയിച്ചിട്ടുള്ളത്. വിശദവിവരങ്ങള്‍ www.idbibank.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: ജൂണ്‍ 7.
സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ - മാനേജര്‍-84, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍-46, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍-6 എന്നിങ്ങനെയാണ് ഒഴിവുകള്‍. ഓഡിറ്റ് (ഇന്‍ഫര്‍മേഷന്‍ സിസ്റ്റം), കോര്‍പ്പറേറ്റ് സ്ട്രാറ്റജി ആന്‍ഡ് പ്ലാനിങ് (സി.എസ്.പി.ഡി.), റിസ്‌ക് മാനേജ്മെന്റ്, ഫ്രോഡ് റിസ്‌ക് മാനേജ്മെന്റ്, ട്രഷറി, ഇന്‍ഫ്രാസ്ട്രക്ചര്‍ മാനേജ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ്സ് (പ്രെമിസസ്), സെക്യൂരിറ്റി, ലീഗല്‍, ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്സ് ഡിപ്പാര്‍ട്ട്മെന്റ്, കോര്‍പ്പറേറ്റ് ക്രെഡിറ്റ് എന്നീ വിഭാഗങ്ങളിലാണ് അവസരം.
യോഗ്യത: ബിരുദം/ബിരുദാനന്തരബിരുദം/സി.എ. ആണ് യോഗ്യത. മാനേജര്‍ക്ക് നാലുവര്‍ഷത്തെയും അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ക്ക് ഏഴുവര്‍ഷത്തെയും ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ക്ക് പത്തുവര്‍ഷത്തെയും പ്രവൃത്തിപരിചയം വേണം.
പ്രായം: മാനേജര്‍; 25-35, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍; 28-40, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍; 35-45 (അര്‍ഹരായവര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും).
ഫീസ്: 1,000 രൂപ (എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 200 രൂപ). ഫീസ് ഓണ്‍ലൈനായി അടയ്ക്കണം.വിശദവിവരങ്ങള്‍ www.idbibank.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അവസാന തീയതി: ജൂണ്‍ 15.
Content Highlights: applications are invited in idbi bank, basic salary 29,000
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..