പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് CISF-ൽ അവസരം, ശമ്പളം 21,700-69,100


Representational Image | Photo: PTI Photo/Kamal Kishore

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (സി.ഐ. എസ്.എഫ്) കോൺസ്റ്റബിൾ/ ട്രേഡ്സ്മാൻ തസ്തികയിലേക്ക് അപേക്ഷിക്കാം. വിവിധ ട്രേഡുകളിലായി 787 ഒഴിവുണ്ട്. വനിതകൾക്കും അപേക്ഷിക്കാം. കേരളത്തിൽ താമസിക്കുന്നവർക്ക് സതേൺ മേഖലയിലേക്കാണ് അപേക്ഷിക്കാനാവുക. സതേൺ മേഖലയിൽ പുരുഷൻന്മാർക്ക് 139 ഒഴിവും വനിതകൾക്ക് 14 ഒഴിവുമുണ്ട്. എട്ട് റീജണുകളിലായാണ് ഒഴിവുകൾ. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

ശമ്പളം: 21,700-69,100 രൂപ.
യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം. സ്‌കിൽ ആവശ്യമായ ട്രേഡുകളിൽ ഐ.ടി.ഐക്കാർക്ക് മുൻഗണന ലഭിക്കും.

ഒഴിവുകൾ (ട്രേഡ് തിരിച്ച്): കുക്ക്- 304, കോബ്ലർ-6, ടെയ്ലർ-27, ബാർബർ-102, വാഷർമാൻ-118, സ്വീപ്പർ-199, പെയിന്റർ-1, മേസൻ-12, പ്ലംബർ-4, മാലി-3, വെൽഡർ-3. കൂടാതെ ബാക്ക് ലോഗിൽ കോബ്ലറുടെ ഒരു ഒഴിവും ബാർബറുടെ എട്ട് ഒഴിവുമുണ്ട്. കുക്ക്, കോബ്ലർ, ടെയ്ലർ, ബാർബർ, വാഷർ-മാൻ, സ്വീപ്പർ, മേസൻ എന്നിവയാണ് വനിതകൾക്ക് അവസരമുള്ള ട്രേഡുകൾ.

സതേൺ മേഖലയിലെ ഒഴിവുകൾ
പുരുഷൻ: കുക്ക്-51, കോബ്ലർ-2, ടെയ്ലർ-5, ബാർബർ-23, വാഷർമാൻ-20, സ്വീപ്പർ-33, മേസൻ-2, പ്ലംബർ-1, മാലി-1, വെൽഡർ-1. (ആകെ 139 ഒഴിവ്)
വനിത: കുക്ക്-6, ബാർബർ-2, വാഷർമാൻ-2, സ്വീപ്പർ-4. (ആകെ 14 ഒഴിവ്)

അപേക്ഷാഫീസ്: ജനറൽ, ഒ.ബി.സി, ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർക്ക് 100 രൂപ. വനിതകൾക്കും എസ്.സി, എസ്.ടി. വിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും ഫീസ് ഇല്ല.

ശാരീരിക യോഗ്യത:
ഉയരം: പുരുഷൻമാർക്ക് 170 സെ.മിയും വനിതകൾക്ക് 157 സെ.മിയും. നെഞ്ചളവ്: പുരുഷൻമാർക്ക് 80-85 സെ.മി.യും 5 സെ.മി. വികാസവും വേണം.
എസ്.ടി. വിഭാഗത്തിലെ പുരുഷന്മാർക്ക് 162.5 സെ.മിയും വനിതകൾക്ക് 150 സെ.മി.യും ഉയരം മതിയാവും. നെഞ്ചളവ് എസ്.ടി. വിഭാഗത്തിലെ പുരുഷന്മാർക്ക് 76-81 സെ.മി. (വികാസം 5 സെ.മി). അപേക്ഷകർക്ക് ഉയരത്തിന് അനുസരിച്ച ഭാരം ഉണ്ടായിരിക്കണം. ശാരീരിക ആരോഗ്യവും മാനസിക ആരോഗ്യവും ഉള്ളവരായിരിക്കണം. മുട്ടുതട്ട്, പരന്ന പാദം, വെരിക്കോസ് വെയിൻ, കോങ്കണ്ണ് തുടങ്ങിയ ന്യൂനതകൾ പാടില്ല.

പ്രായം: 01.08.2022-ന് 18-23 വയസ്സ്. ഉയർന്ന പ്രായപരിധിയിൽ എസ്.സി, എസ്.ടി. വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവുണ്ട്. വിമുക്തഭടന്മാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

ഒരാൾക്ക് ഏതെങ്കിലും ഒരു ട്രേഡിലേക്കേ അപേക്ഷിക്കാനാവൂ. ഏത് സംസ്ഥാനത്ത് നിന്നുള്ള ആളാണെന്ന് തെളിയിക്കുന്നതിന് ഡൊമിസൈൽ സർട്ടിഫിക്കറ്റ്, ശാരീരിക ക്ഷമതാപരീക്ഷ/ ശാരീരിക ശേഷി പരിശോധന, ട്രേഡ് ടെസ്റ്റ്, സർട്ടിഫിക്കറ്റ് പരിശോധന എന്നിവയുടെ സമയത്ത് ഹാജരാക്കണം.
തിരഞ്ഞെടുപ്പ്: ശാരീരിക ശേഷി പരിശോധന/ ശാരീരിക ക്ഷമതാ പരീക്ഷ, എഴുത്തുപരീക്ഷ, വൈദ്യപരിശോധന തുടങ്ങിയവ നടത്തിയാവും തിരഞ്ഞെടുപ്പ്.

എഴുത്തുപരീക്ഷ ഒ.എം.ആർ. മാതൃകയിൽ കംപ്യൂട്ടർ അധിഷ്ഠിതമായിരിക്കും. 100 മാർക്കിനുള്ള പരീക്ഷയ്ക്ക് രണ്ട് മണിക്കൂറാണ് സമയം. 100 ചോദ്യങ്ങളുണ്ടാവും. ജനറൽ നോളജ്, എലിമെന്ററി മാത്തമാറ്റിക്‌സ്, അനലിറ്റിക്കൽ ആപ്റ്റിറ്റിയൂഡ്, ഹിന്ദി/ ഇംഗ്ലീഷ് ഭാഷയിലെ അടിസ്ഥാന വിവരങ്ങൾ എന്നിവ പരിശോധിക്കുന്നതായിരിക്കും ചോദ്യങ്ങൾ. ചോദ്യങ്ങൾ ഇംഗ്ലീഷ്, ഹിന്ദി ഭാഷയിൽ ലഭിക്കും. നെഗറ്റീവ് മാർക്കുണ്ടാവില്ല. ജനറൽ ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും 35 ശതമാനം മാർക്കും എസ്.സി., എസ്.ടി, ഒ.ബി.സി. വിഭാഗക്കാർക്ക് 33 ശതമാനവുമാണ് പാസ് മാർക്ക്.

ശാരീരിക ക്ഷമതാ പരിശോധന:
പുരുഷന്മാർ: ആറര മിനിട്ടിൽ 1.6 കിലോമീറ്റർ ഓട്ടം.
വനിതകൾ: നാല് മിനിട്ടിൽ 800 മീറ്റർ ഓട്ടം.
അപേക്ഷ: ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വൺ ടൈം രജിസ്ട്രേഷൻ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. നിർദേശങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്.
മൂന്ന് മാസത്തിനുള്ളിൽ എടുത്ത പാസ്പോർട്ട് സൈസ് കളർഫോട്ടോ, ഒപ്പ്, സർട്ടിഫിക്കറ്റുകൾ എന്നിവ വിജ്ഞാപനത്തിൽ നിർദേശിച്ചിരിക്കുന്ന മാതൃകയിൽ അപ്ലോഡ് ചെയ്യണം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.cisfrectt.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 20.

Content Highlights: applications are invited from those who passed tenth standard


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented