ബിരുദധാരികള്‍ക്ക് സ്റ്റൈപ്പന്‍ഡോടെ സൗജന്യ പരിശീലനം


പ്രതീകാത്മക ചിത്രം | Photo:gettyimages.in

കേരളത്തിലെ പട്ടികജാതി, പട്ടികവര്‍ഗം, ഒ.ഇ.സി/ ഒ.ബി.സി വിഭാഗങ്ങളിലെ ബിരുദധാരികളില്‍ നിന്നും അഞ്ചുമാസത്തെ പോസ്റ്റ്ഗ്രാജ്വേറ്റ് പ്രൊഫഷണല്‍ ഡെവലപ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷകള്‍ ക്ഷണിച്ചു. കോഴിക്കോടുള്ള കേരള സര്‍ക്കാരിന്റെ കീഴിലുള്ള സ്വയംഭരണസ്ഥാപനമായ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് എജ്യുക്കേഷന്‍ ഫോര്‍ സോഷ്യല്‍ ട്രാന്‍സ്ഫോര്‍മേഷനാണ് (ക്രെസ്റ്റ്) അപേക്ഷകള്‍ ക്ഷണിച്ചത്. ഇന്ത്യക്കകത്തും പുറത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉപരിപഠനത്തിനും സ്വകാര്യ-പൊതുമേഖലയിലെ ഉയര്‍ന്ന തൊഴിലവസരങ്ങള്‍ ഉപയോഗപ്പെടുത്താനും വിദ്യാര്‍ഥികളെ പ്രാപ്തരാക്കുകയാണ് കോഴ്‌സ് ലക്ഷ്യം വെയ്ക്കുന്നത്.

ഇംഗ്ലീഷ് ആശയവിനിമയ പാടവത്തിനും വ്യക്തിത്വവികസനത്തിനും തൊഴില്‍ക്ഷമതയ്ക്കും ഊന്നല്‍ നല്‍കിയാണ് കോഴ്സ് രൂപകല്പന ചെയ്തിരിക്കുന്നത്. വിദ്ഗധരായ അധ്യാപകരാണ് പരിശീലനം നല്‍കുക. പ്രവേശനം ലഭിക്കുന്നവര്‍ക്ക് ഭക്ഷണത്തിനും അനുദിന ചെലവിലേക്കുമായി പ്രതിമാസം 6000 രൂപ നല്‍കും.

ഇന്ത്യക്ക് അകത്തും പുറത്തുമുള്ള വിദഗ്ധരുമായും ഗവേഷകരുമായും ആശയവിനിമയത്തിന് അവസരമുണ്ടാകും. സൗജന്യ താമസസൗകര്യം ലഭ്യമാണ്. ഫീസില്ല. ബിരുദതലത്തില്‍ ലഭിച്ച മാര്‍ക്കിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രൊഫഷണല്‍ ബിരുദമുള്ളവര്‍ക്കും ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. ഉയർന്ന പ്രായപരിധി: 2022 ഓഗസ്റ്റ് 31-ന് 28 വയസ്സ്. അപേക്ഷ www.crest.ac.in വഴി നൽകാം. അവസാന തീയതി: ഓഗസ്റ്റ് 31. വിവരങ്ങൾക്ക്: 0495 2355342, 2351496. crest.calicut@gmail.com

Content Highlights: applications are invited from degree holders for training program

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


amazon

2 min

15,000 രൂപയുടെ സ്റ്റഡി ടേബിള്‍ 2489 രൂപയ്ക്ക് വാങ്ങാം; ഫര്‍ണിച്ചറുകള്‍ക്ക് ഗംഭീര വിലക്കുറവ്‌

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022

Most Commented